പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാഡി... ജില്ലാ ഭരണാധികാരികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി മന്ത്രി

പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാഡി. കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ ഈ നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദബാദില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ സ്റ്റേഷന് തീയിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെടിവയ്ക്കണം. റെയില്‍വെയ്ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും റെയില്‍വേയ്ക്ക് ഇതിനകം വലിയ നഷ്ടം സംഭവിച്ചു കഴിഞ്ഞതിനാല്‍ ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാന്‍ 13 ലക്ഷം പേരാണ് രാത്രിയും പകലും റെയില്‍വെയില്‍ ജോലി ചെയ്യുന്നത്.
പ്രതിപക്ഷ പിന്തുണയോടെ ചില സാമൂഹികവിരുദ്ധരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. വല്ലഭായ് പട്ടേല്‍ ചെയ്തതുപോലെ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കു നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. യഥാര്‍ഥ പൗരന്‍മാര്‍ക്ക് നിയമം മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha



























