ഇത് മോദി സര്‍ക്കാരാണ്... എന്തുവന്നാലും അഞ്ചു വര്‍ഷം ഇവിടെ തന്നെയുണ്ടാകും തുറന്നടിച്ച് അമിത്ഷാ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തുമ്പോഴും വിവാദമായി അമിത്ഷായുടെ പ്രസ്താവന

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തുകയാണ്. രാജ്യത്തുടനീളം വീണ്ടും സംഘര്‍ഷാവസ്ഥത്ത കനക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. അതിനിടയിലാണ് അമിത്ഷാ ഇപ്പോൾ വീണ്ടും പുതിയ പ്രസ്തവാനയുമായി രംഗത്തെത്തിരിക്കുന്നത്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ബിജെപി വിചാരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അക്ഷരത്തിലും ആദര്‍ശത്തിലും ബിജെപി പിന്തുടരാന്‍ ആഗ്രഹിക്കുന്നതും ചെയ്യുന്നതും ഇന്ത്യന്‍ ഭരണഘടനയെയാണെന്നും ഇന്ത്യയുടെ ഏകമതവും അതുതന്നെയാണെന്നും പറയുകയാണ് അമിത് ഷാ. മുസ്‌ളീങ്ങളെ ഒഴിവാക്കി അയല്‍രാജ്യങ്ങളിലെ മറ്റ്് മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ വന്‍ വിവാദം ഉയര്‍ത്തുമ്ബോള്‍ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദു രാഷ്ട്രമെന്ന ആശയത്തെക്കുറിച്ചും ഇന്ത്യയിലെ ന്യൂനപക്ഷം ഭീതിയിലാണ് കഴിയുന്നതെന്ന പ്രചരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി. ഇന്ത്യയില്‍ ഒരു പൗരനും ഭീതിപ്പെടേണ്ട സാഹചര്യമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവര്‍ക്ക് മാത്രമാണ് പ്രശ്‌നം. അവര്‍ തങ്ങളുടെ സ്വന്തം പിഴവുകള്‍ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മുമ്ബ് ഭരിച്ച കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല. ഇത് മോഡി സര്‍ക്കാരാണ്. ഞങ്ങള്‍ വന്നത് സര്‍ക്കാരുണ്ടാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ്. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുന്നില്ല. ഞങ്ങള്‍ ഇവിടെ അഞ്ചു വര്‍ഷവും ഇരിക്കും. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ 2023 വരെ ചെയ്യും. ക്യാമ്ബിലേക്ക് പോയി അഭയാര്‍ത്ഥികളുടെ നില പരിശോധിച്ചാല്‍ ഒരു ദിവസം പോലം നഷ്ടപ്പെടുത്താതെ നിങ്ങള്‍ അവര്‍ക്ക് പൗരത്വാവകാശം നല്‍കുമെന്നും പറഞ്ഞു. ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കി കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഒപ്പു വെയ്ക്കുകയും ചെയ്തു.
അതേസമയം പൗരത്വ ഭേദഗതി ബിൽ നിയമമാകുമ്പോൾ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല എന്ന് തന്നെ പറയാം. ഒന്നാമതായി, പൗരത്വം നൽകുന്നതു സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണ്. രണ്ടാമതായി, പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്. അതുകൊണ്ടുതന്നെ ബിൽ നടപ്പാക്കില്ല എന്ന് പറയുന്നതു പ്രായോഗികമല്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അവിടെ 7 സംസ്ഥാനങ്ങളിൽ എല്ലാറ്റിലും ഇപ്പോൾ തന്നെ ബംഗ്ലദേശിൽ നിന്ന് വൻതോതിൽ കുടിയേറ്റം നടന്നുകഴിഞ്ഞു. അസം, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുർ, നാഗാലാൻഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം.
ഈ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ഒരു പോലെയല്ല. എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലേടത്തും ഇന്നർ ലൈൻ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. അതു പോലെ പലേടത്തും ഓട്ടോണമസ് ജില്ലാ കൗൺസിലുകളുമുണ്ട്. ഇവയുള്ള പ്രദേശങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ പൂർണമായും ഇന്നർ ലൈൻ പെർമിറ്റ് പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാർക്ക് ഇവിടെ കയറാനാവില്ല. അസമിലും ത്രിപുരയിലും ചില പ്രദേശങ്ങൾ മാത്രമേ െഎഎൽപിയുടെ കീഴിൽ വരുന്നുള്ളൂ. അസമിൽ സ്ഥിതി പാടേ വ്യത്യസ്തമാണ്. അസം കരാർ പ്രകാരം 1971 മാർച്ച് 25 ആണ് പൗരത്വത്തിനുള്ള അവസാന തീയതി (കട്ട് ഓഫ് ഡേറ്റ്). ദേശീയ പൗര റജിസ്റ്റർ നിലവിൽ വന്നപ്പോഴും ഇതുതന്നെ ആയിരുന്നു തീയതി. എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമപ്രകാരം അത് 2014 ഡിസംബർ 31 ആക്കിയിരിക്കുകയാണ്. അസം കരാറിനെ ഇതോടെ കേന്ദ്രം അസാധുവാക്കി എന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ടുതന്നെ അവിടെ പ്രക്ഷോഭം ശക്തവുമാണ്.
https://www.facebook.com/Malayalivartha



























