നമ്മുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്തുയുമായി എയ്ത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്

മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്തുയുമായി എയ്ത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. വിദ്യാര്‍ഥി പ്രതിഷേധം കൂടുതല്‍ കരുത്താര്ജിച്ചതോടെയാണു പ്രകാശ് രാജ് ഭരണകൂടത്തിനെതിരേ ശക്തമായി ആഞ്ഞടിച്ച് വീണ്ടും വിദ്യാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്.
മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത് എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വിറ്ററിലെ പരാമര്‍ശം. ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സിഎബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളോടെയാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ആദ്യമായാണ് പ്രകാശ് രാജ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നേരത്തെയും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ പ്രകാശ് രാജ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മോദി സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. പൗരത്വ നിയമത്തിനെതിരെയും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഡ് സര്വകര്കലാശാലയിലും നടന്ന പോലീസ് അതിക്രമങ്ങള്‍ക്കു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങിയത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.
പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇരമ്പുന്ന പ്രതിഷേധം ചെന്നൈയിലേക്കും പടർന്നതോടെ മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ.ഐ.ടിയിലും അനിശ്‌ചിതകാല സമരത്തിന് വിദ്യാർത്ഥികൾ ആഹ്വാനം നൽകി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുംവരെ സമരം തുടരുമെന്ന് മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം നൽകിയെങ്കിലും വിദ്യാർത്ഥികൾ കാമ്പസിൽ തുടരുകയാണ്.
ജാമിയയില്‍ നടന്ന പോലീസ് അതിക്രമങ്ങളെ അപലപിച്ച് ഇന്റര്‍നാഷണല്‍ കമ്മീഷന് ഫോര്‍ ജൂറിസ്റ്റ്സും (ഐസിജെ) രംഗത്തെത്തി. അതിക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഐസിജെ ആവശ്യപ്പെട്ടു.
അതേസമയം പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിക്കുക. നിയമം റദ്ദാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും ഇവർക്കുവേണ്ടി ഹാജരാവുക. മുസ്‌ലിം ലീഗ്, ഓൾ അസം വിദ്യാർഥി യൂണിയൻ, അസം ഗണപരിഷത്ത്, ഓൾ അസം അഭിഭാഷക അസോസിയേഷൻ തുടങ്ങിയവയുടെയും തൃണമൂൽ എംപി മൊഹുവ മൊയ്ത്രയുടെയും ഹർജികളാണു പട്ടികയിലുള്ളത്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അധ്യക്ഷനായ കേരള മുസ്‌ലിം ജമാഅത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























