പാക്കിസ്ഥാന്‍ പൗരന്മാരെക്കുറിച്ചോര്‍ത്തു വിഷമിക്കാതെ ഇന്ത്യന്‍ പൗരന്മാരെ ശ്രദ്ധിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍; ട്വിറ്ററിലായിരുന്നു അദ്ദേഹം മോദിയോട് ഇക്കാര്യം പറഞ്ഞത്; സുപ്രീം കോടതി ഇന്നു പരിഗണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹരജികളില്‍ വാദം നയിക്കുന്നത് കപില്‍ സിബലാണ്

‘പ്രിയപ്പെട്ട മോദിജീ, പാക്കിസ്ഥാന്‍ പൗരന്മാരെക്കുറിച്ച് ഓര്‍ത്തു വിഷമിക്കുന്നതിനു പകരം ഇന്ത്യന്‍ പൗരന്മാരിലേക്കു ശ്രദ്ധ മാറ്റുക. എന്നിട്ട് അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക.
നമ്മുടെ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യയിലെ ജനങ്ങള്‍ താങ്കളെ തെരഞ്ഞെടുത്തതെന്ന് ഓര്‍ക്കുക.’- അദ്ദേഹം കുറിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹരജികള്‍ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്.
നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. ഹരജികളില്‍ വാദംകേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍.
പാകിസ്താനുമായി ആര്‍ക്കാണ് കൂടുതല്‍ താല്‍പര്യമുള്ളതെന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ആര്‍ക്കാണ് കൂടുതല്‍ ചങ്ങാത്തമുള്ളതെന്നും വ്യക്തമാണെന്നും കപില്‍ സിബല്‍പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാക്കിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് കപില്‍ സിബലിന്റെ പ്രതികരണം.
പ്രക്ഷോഭകാരികളെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായിരുന്നു.നിരവധി നേതാക്കളാണ് അമർഷം രേഖപ്പെടുത്തി രംഗത് വന്നത്.. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ പലയിടത്തും കൂട്ട സത്യഗ്രഹവും മാർച്ചും നടത്തി. എല്ലാ ദിവസവും ഇതുപോലെ ഒത്തുകൂടുമെന്നും പരമ്പരാഗത വേഷം തന്നെ ധരിക്കുമെന്നും നേതാക്കൾ പറഞ്ഞു. മേഘാലയയിലെ ഷില്ലോങ്ങിൽ കർഫ്യൂ സമയം കുറച്ചെങ്കിലും മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് നീക്കിയിട്ടില്ല.
https://www.facebook.com/Malayalivartha



























