ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിച്ചത് 75 ടിയര്‍ ഷെല്ലുകള്‍: ദല്‍ഹി പൊലീസിന്റെ എഫ്.ഐ.ആര്‍ പുറത്ത്

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശല വിദ്യാര്‍ത്ഥികള്‍ക്കു നേരെ 75 കണ്ണീര്‍വാതക ബോംബുകള്‍ പ്രയോഗിച്ചെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സര്‍വകലാശാലയില്‍ തടിച്ചുകൂടിയവരെ പിരിച്ചുവിടുന്നതിനു വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധക്കാരുടെ കൂട്ടത്തിലെ വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധരും അടങ്ങുന്ന എട്ടോളം പേര്‍ സര്‍വകലാശല ഗേറ്റിനകത്തുനിന്ന് പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഈ സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജാമിഅ ക്യാംപസിനകത്ത് പ്രവേശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. വളരെ കുറച്ച് പൊലീസാണ് അകത്ത് പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























