മോദിയും അമിത് ഷായും ചേര്‍ന്ന് അസം ജനതയെ വഞ്ചിച്ചു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മൊഹന്ത

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം പടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അസം ഗണ പരിഷത്ത് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ പ്രഫുല്ലകുമാര്‍ മൊഹന്ത. പൗരത്വ നിയമത്തിലൂടെ നരേന്ദ്ര മോദി അസം ജനതയെ വഞ്ചിച്ചതായി മൊഹന്ത പറഞ്ഞു. അസം ഗണ പരിഷത്ത് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയാണെന്നും മൊഹന്ത വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പൗരത്വ ഭേദഗതി നിയമത്തിലൂടെ അവരെ ഇപ്പോള്‍ സ്വാഗതം ചെയ്യുകയാണെന്ന് മൊഹന്ത പറഞ്ഞു. മോദിയും അമിത് ഷായും ചേര്‍ന്ന് അസം ജനതയെ വഞ്ചിച്ചു. ബില്ലിനെ പിന്തുണച്ച അസം ഗണ പരിഷത്ത് എംപിയുടെ നിലപാട് നിര്‍ഭാഗ്യകരമാണ്. ബിജെപുമായി സഖ്യം ചേര്‍ന്നിട്ട് അസം ഗണ പരിഷത്തിന് ഗുണമുണ്ടായിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന പ്രാദേശിക വ്യക്തിത്വം പാര്‍ട്ടി നിലനിര്‍ത്തണമെന്നും പ്രഫുല്ലകമാര്‍ മൊഹന്ത ആവശ്യപ്പെട്ടു.
പ്രതിഷേധമറിയിച്ചുള്ള ജനങ്ങളുടെ സമരങ്ങള്‍ ജനാധിപത്യപരമാകണമെന്നും സമരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അസം മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും പ്രഫുല്ലകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























