പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍; പൗരത്വഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു

അധികാരം ജനങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക. ഈ ജനവിരുദ്ധ സര്‍ക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാന്‍ വിശ്രമിക്കുകയില്ല. നമ്മളാരും വിശ്രമിക്കരുത്. ‘
അവര്‍ തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങളെ വഞ്ചിച്ചു. അവര്‍ യജമാനന്മാരെ അനുസരിക്കുന്നു. അവരുടെ യജമാനന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാം.
ഒരു ‘പുതിയ ഇന്ത്യ’ ജനിക്കുമെന്ന് മധുരമായി നുണ പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അവര്‍ ഒരു ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെയെല്ലാം അനന്തരഫലങ്ങള്‍ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളില്‍ അടയാളപ്പെടുത്തും. ഒരു പാകിസ്ഥാന്‍ ഹിന്ദുവിനെ ഇതില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ഹിന്ദു അഭയാര്‍ഥികളെ നിയമത്തില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തേയും അദ്ദേഹം വിമര്‍ശിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെയുള്ള ഓരോ പ്രഹരവും ജനാധിപത്യം ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള പ്രഹരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കര്‍ഷക ആത്മഹത്യകള്‍, പെട്രോള്‍ വിലവര്‍ധന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളിലൊന്നും മോദി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇതിന് പകരമായി മതപരമായ രീതിയില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒരു തരം ഗൂഢാലോചനയാണ്.
സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയ അവസ്ഥയില്‍, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന ഈ അവസ്ഥയില്‍ അതിനൊന്നും പരിഹാരം കാണാന്‍ ശ്രമിക്കാതെ ഇത്തരമൊരു ഭേദഗതി കൊണ്ടുവരേണ്ടതിന്റെ തിടുക്കം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ബാധിക്കില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയും കമല്‍ ഹാസന്‍ തള്ളി. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള അവരുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയാണ് ഇതെന്നും അതിനെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിലും തമിഴ് സിനിമയിലുമുള്‍പ്പെടെ രാജ്യത്തുടനീളമുള്ള ജനപ്രിയ താരങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമത്തിനെതിരെ രംഗത്തെത്താതിരുന്നത് എന്ന ചോദ്യത്തിന് അവര്‍ സംസാരിക്കാന്‍ തയ്യാറാകാത്തതല്ലെന്നും അവര്‍ക്ക് ആശങ്കയുണ്ടെന്നുമായിരുന്നു കമല്‍ഹാസന്‍ പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ക്ക് ബി.ജെ.പിയോടുള്ള ഭയം നിലനില്‍ക്കുന്നുണ്ടെന്നും മിക്ക ശബ്ദങ്ങളേയും അവര്‍ അടക്കിനിര്‍ത്തുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങള്‍ അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























