യുപിഎ സര്‍ക്കാര്‍ കൊടുക്കാത്തത് മോഡി കൊടുത്തു, കേരളത്തിന്റെ വികസനത്തിന് 10,000 കോടി അനുവദിച്ച് മോഡി സര്‍ക്കാര്‍

നിങ്ങളുടെ യുപിഎ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ വികസനത്തിനായി 1000 കോടിക്കുവേണ്ടി നിങ്ങള്‍ പിറകേ നടന്നു. എന്നിട്ട് കിട്ടിയോ? ഉള്ളതും കൂടി പോയില്ലേ...വികസനമാണ് എന്റെ ലക്ഷ്യം അല്ലാതെ വികസനം മുരടിപ്പിക്കലല്ല. കേരളവും വാരണാസിയും എനിക്ക് ഒരുപോലെയാണ്. എല്ലാ സ്ഥലത്തും വികസനം വരണം. വികസനത്തിനോടൊപ്പം തൊഴിലും അതാണ് എന്റെ ലക്ഷ്യം. എനിക്ക് ജനങ്ങളോട് വാക്ക് പാലിക്കണം. അത് കഴിഞ്ഞേ രാഷ്ടീയമുള്ളു. നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ടീയം കലര്‍ന്ന കുത്തുവാക്കുകള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്. മോഡി വാക്ക് പാലിച്ചു. കേരളത്തിന്റെ വികസനത്തിനായി 10,000 കോടി രൂപ അനുവദിക്കാനുള്ള കേന്ദ്ര ധനകാര്യകമ്മിഷന്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍പ്പോലും ഇത്രയധികം തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. മാത്രമല്ല കേന്ദ്ര വിഹിതം വെട്ടികുറക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്ഥമായിട്ടാണ് മോഡി കേരളത്തിന് വികസനത്തിനും ധനകമ്മി നികത്തുന്നതിനും തുക അനുവദിച്ചത്. 1000 കോടിക്ക് പകരം 10000 കോടിയാണ് മോഡി കേരളത്തിന് കൊടുക്കുന്നത്.
കേരളത്തിനു റവന്യു കമ്മി നികത്താനുള്ള പ്രത്യേക കേന്ദ്രസഹായമായി അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9519 കോടി രൂപ ലഭിക്കും. പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണിത്. കേരളം ഉള്‍പ്പെടെ റവന്യു കമ്മിയുള്ള 11 സംസ്ഥാനങ്ങള്‍ക്കു പ്രത്യേക സഹായമായി അടുത്ത അഞ്ചുവര്‍ഷത്തേക്കു 48,906 കോടി രൂപ അനുവദിക്കാനുള്ള കമ്മിഷന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
കേരളത്തിനു റവന്യു കമ്മി നികത്താന്‍ 2015-16ല്‍ 4640 കോടി രൂപ, 2016-17ല്‍ 3350 കോടി രൂപ, 2017-18ല്‍ 1529 കോടി രൂപ എന്നിങ്ങനെയാണു ലഭിക്കുക. കേന്ദ്ര നികുതിവിഹിതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനകം കേരളം റവന്യു കമ്മിയില്‍നിന്നു കരകയറുമെന്നാണു ധനകാര്യ കമ്മിഷന്‍ കണക്കാക്കുന്നത്.
കേന്ദ്ര നികുതികളില്‍നിന്നു സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ 10% വര്‍ധിപ്പിച്ചു 42 ശതമാനം ആക്കണമെന്ന പതിനാലാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി. റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള കമ്മിഷന്റെ ശുപാര്‍ശയിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം 1.78 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടാകും.
മുന്‍ ധനകാര്യ കമ്മിഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ വന്‍ വര്‍ധനയാണു പതിനാലാം കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. മുന്‍കാലങ്ങളില്‍ സംസ്ഥാന വിഹിതത്തില്‍ ഒന്നു മുതല്‍ രണ്ടു വരെ ശതമാനം മാത്രമാണു വര്‍ധനയുണ്ടായത്. 2015-20 കാലയളവിലേക്കുള്ളതാണു പതിനാലാം കമ്മിഷന്‍ ശുപാര്‍ശകള്‍. സഹകരണ ഫെഡറലിസത്തോടു കേന്ദ്ര സര്‍ക്കാരിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണു തീരുമാനമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനു കനത്ത സാമ്പത്തിക സമ്മര്‍ദമുണ്ടാകുമെങ്കിലും പതിനാലാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ മനസ്സോടെയാണ് അംഗീകരിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ സംസ്ഥാനങ്ങള്‍ക്കു വിഹിതം നല്‍കുന്നതിനു പകരം പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നതിനുവേണ്ടിയാണ് കേന്ദ്രസഹായം പരമാവധി പണമായി തന്നെ നല്‍കാനുള്ള തീരുമാനമെന്നു മോദി വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























