എന്താണൊരു പോംവഴി? രണ്ടു പേരുടെ പൗരത്വം റദ്ദ്ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം!! സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തുകയാണ്. രാജ്യത്തുടനീളം വീണ്ടും സംഘര്‍ഷാവസ്ഥത്ത കനക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. ഇപ്പോഴിതാ രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അസ്വസ്ഥനായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെയിരിക്കുകയാണ്. എന്താണൊരു പോംവഴി എന്ന തലക്കെട്ടോടു കൂടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദ ഗിരി ആശങ്ക അറിയിച്ചിരിക്കുന്നത്. പോം വഴിയും കുറിപ്പില്‍ ഉപദേശിച്ചിട്ടുണ്ട്.രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ പിന്നെ ഇവിടം ശാന്തം സമാധാനം എന്നാണ് കുറിപ്പ്. അതേസമയം, സന്ദീപാനന്ദ ഗിരി ഉദ്ദേശിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ആണെന്നാണ് ഫേസ്ബുക്ക് പോസ്‌റ്റിന് ചുവടെ കമന്റ് ചെയ്‌ത ചിലരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha



























