ആദ്യം മുസ്ലീങ്ങള്‍, പിന്നാലെ ക്രിസ്ത്യാനികള്‍ ശേഷം മറ്റ് മതസ്ഥരെ; വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും; സിദ്ധാര്‍ത്ഥ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടക്കം മുതല്‍ വിമര്‍ശനവുമായി രംഗത്തെത്തിയ താരമാണ് സിദ്ധാര്‍ത്ഥ്. വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. ഫാസിസത്തെ അകറ്റി നിര്‍ത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും വീണ്ടും ആവര്‍ത്തിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് താരം ആഞ്ഞടിച്ചത്.
ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അവര്‍ അടിച്ചമര്‍ത്തപ്പെട്ട മറ്റ് ജാതിവിഭാഗങ്ങളെയും. പിന്നീട് തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിന്നാലെ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ' എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിദ്ധാര്‍ഥ് എത്തിയിരുന്നു. മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനികാന്ത് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അര്‍ജുനനും എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.
ഇതിനു മുമ്ബും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടന്‍ കൂടിയാണ് സിദ്ധാര്‍ഥ്. ശരിക്ക് വേണ്ടി നമ്മള്‍ പോരാടണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്തുയുമായി എയ്ത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. വിദ്യാര്‍ഥി പ്രതിഷേധം കൂടുതല്‍ കരുത്താര്ജിച്ചതോടെയാണു പ്രകാശ് രാജ് ഭരണകൂടത്തിനെതിരേ ശക്തമായി ആഞ്ഞടിച്ച് വീണ്ടും വിദ്യാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്.
മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത് എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വിറ്ററിലെ പരാമര്‍ശം. ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സിഎബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളോടെയാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ആദ്യമായാണ് പ്രകാശ് രാജ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നേരത്തെയും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ പ്രകാശ് രാജ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മോദി സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. പൗരത്വ നിയമത്തിനെതിരെയും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























