മുന്‍ മുഖ്യമന്ത്രിയ്ക്ക് അഭിഭാഷക വേഷം, 36 വര്‍ഷത്തിനു ശേഷം സുപ്രീംകോടതിയില്‍

മുന്നു തവണ ആസാം മുഖ്യമന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗൊയ് ദേശീയ പൗരത്വ നിയമത്തിനെതിരേ പോരാടാന്‍ 36 വര്‍ഷങ്ങള്‍ക്കുശേഷം അഭിഭാഷക വേഷമണിഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനൊപ്പമാണ് , പൗരത്വഭേദഗതി നിയമംചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിശോധിക്കുന്ന വേളയില്‍, തരുണ്‍ ഗോഗോയ് കോടതിയില്‍ എത്തിയത്. ഇതിനു മുന്‍പ് 1983-ലാണ് കേസ് വാദിക്കാന്‍ അദ്ദേഹം കോടതിയിലെത്തിയത്. ചിദംബരത്തിന്റെ സഹായിയായി കോടതിയില്‍ എത്തുമെന്ന് ഗൊഗോയ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ദേശീയ പൗരത്വ നിയമം ഭരണഘടനാവിരുദ്ധമാണ്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അയല്‍രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട് ഇന്ത്യയിലേക്കു വന്നവര്‍ക്ക് അഭയം നല്‍കിയവനാണെന്നും തരുണ്‍ ഗൊഗൊയ് പറഞ്ഞു.
https://www.facebook.com/Malayalivartha



























