മാവോവാദികളുടെ ആക്രമണങ്ങളില്‍ നിന്ന് ശുക്ലയെ രക്ഷിച്ചത് ഡ്രൈവറുടെ തെലുങ്ക്

മാവോയിസ്‌റ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി വി.സി. ശുക്ല ഛത്തീസ്‌ഗഡിലെ തീവ്രവാദി ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് ഡ്രൈവര്‍. ശുക്ലയുടെ ഡ്രൈവറായ ആന്ധ്ര സ്വദേശി ബാലയുടെ തെലുങ്കിലുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് മാവോവാദികള്‍ പിന്‍മാറിയത്. മാവോവാദികളില്‍ ഭൂരിഭാഗവും തെലുങ്കരാണ്.
കാറിനുള്ളില്‍ ഇരിക്കുന്നത് ആന്ധ്രയില്‍പോയി മടങ്ങുന്ന ബിസിനസുകാരനാണെന്ന് ബാല തെലുങ്കില്‍ വിളിച്ചു പറയുകയായിരുന്നു. ശുക്ല തന്റെ `സേഠ്' ആണെന്നും കോണ്‍ഗ്രസിന്റെ വാഹനവ്യൂഹത്തില്‍പ്പെട്ടു പോയതാണെന്നും ആക്രമിക്കാനെത്തിയ മാവോയിസ്‌റ്റുകളോട് ഇയാള്‍ പറഞ്ഞു. കൂടാതെ ശുക്ല സഞ്ചരിച്ച കാറില്‍ കൊടിയോ മറ്റോ ഇല്ലാതിരുന്നതും സഹായകമായി. തന്റെ മുതലാളി രാഷ്‌ട്രീയക്കാരനല്ലെന്നും വെറുതേ വിടണമെന്നും ബാല അഭ്യര്‍ഥിച്ചപ്പോള്‍ മാവോയിസ്‌റ്റുകള്‍ പിന്‍മാറുകയായിരുന്നുവെന്നു കരുതുന്നു. കാറിനുള്ളില്‍ ശുക്ലയാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ മാവോയിസ്‌റ്റുകള്‍ മരണം ഉറപ്പു വരുത്തുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഭര്‍ഭയിലെ ജീരും ഘാട്ടിയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി വെടിവയ്‌പ്പ് തുടങ്ങുകയായിരുന്നുവെന്നും ബാല പറയുന്നു. നാലുപാടും നിന്ന് തുടര്‍ച്ചയായി വെടിവെപ്പുണ്ടായി. വാഹനത്തിന്റെ വേഗം കൂട്ടാന്‍ ശുക്ല ആവശ്യപ്പെട്ടെങ്കിലും അതിനു സാധിക്കുമായിരുന്നില്ല. ഇതിനിടയില്‍ ഒപ്പമുള്ളവരോടു രക്ഷപ്പെട്ടു കൊള്ളാന്‍ ശുക്ല ആവശ്യപ്പെട്ടു. എങ്കിലും സുരക്ഷാ സൈനികര്‍ കാറിനു പുറത്തിറങ്ങി തിരിച്ചു വെടിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചലരായിരിക്കാന്‍ എല്ലാവരോടും ശുക്ല നിര്‍ദേശിച്ചു. കുന്നിന്‍ മുകളില്‍നിന്ന് ബൈനോക്കുലറിലൂടെ മാവോയിസ്‌റ്റുകള്‍ കാറുകള്‍ നിരീക്ഷിക്കുന്നതിനാലായിരുന്നു ഇത്. ഇതിനിടയില്‍. ഇതിനിടെ ഒരുവെടിയുണ്ട ശുക്ലയുടെ ദേഹത്ത് തുളച്ചു കയറി. പിന്നാലെ ആക്രമികള്‍ കാറിനു സമീപത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ബാലയെ വനത്തിനുള്ളിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്‌തു. തനിക്ക് ഹിന്ദി അറിയില്ലെന്നും തെലുങ്ക് മാത്രമേ അറിയാവൂ എന്നും ഇയാള്‍ ആവര്‍ത്തിച്ചു.
തുടര്‍ന്ന് ആക്രമികള്‍ കാറിനടുത്ത് വീണ്ടുമെത്തി. വാതില്‍ തുറന്ന് പരിക്കേറ്റ് രക്തം വാര്‍ന്നുകൊണ്ടിരുന്ന ശുക്ലയെയും മറ്റുള്ളവരെയും വലിച്ചു പുറത്തിട്ടശേഷം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്നും ബാല പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ ആക്രമികള്‍ എടുത്തുകൊണ്ടുപോയിരുന്നതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റു വഴികളുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറിനുശേഷമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. അതേ സമയം ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നേതാവിനെ രക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തു.
https://www.facebook.com/Malayalivartha























