കേക്കിൽ ഗർഭസ്ഥ ശിശു; കണ്ടവർ ഞെട്ടി ; രൂക്ഷ വിമർശനം നേരിട്ട് ബേബി ഷവർ

ആഡംബരമായി അണിയിച്ചൊരുക്കിയ വേദി, അതിസുന്ദരിയായ അണിഞ്ഞൊരുങ്ങി ഗർഭിണിയായ യുവതിയും ഭർത്താവും , വിവിധ തരം രുചികൾ വിളമ്പിയ മേശകൾ. എന്നാൽ ഏവരെയും ഞെട്ടിച്ചത് ഇതൊന്നുമല്ല. ബേബി ഷവർ പരിപാടിയിലേക്കായി തയ്യാറാക്കപ്പെട്ട കേക്ക് ആണ് വേദിയിൽ എത്തിയ ഏവരെയും ഒരുപോലെ അമ്പരപ്പിച്ചത്. കാരണം എന്താന്നല്ലേ ? കേക്കിനുള്ളിൽ ഒരു കുഞ്ഞു ശിശു. പേടിക്കണ്ട ജീവനുള്ളതല്ല.
അമ്മയുടെ വയറ്റിൽ കിടക്കുന്ന ഗർഭസ്ഥ ശിശുവിന്റെ രൂപമാണ് കേക്കിൽ നിർമ്മിച്ചിരിക്കുന്നത്. കണ്ടവർ കണ്ടവർ ഞെട്ടിപ്പോയി. ജീവനുള്ള കുഞ്ഞാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ.അമേരിക്കയിൽ നടന്ന ഒരു ബേബി ഷവർ ആഘോഷമാണ് കേക്കിലെ വ്യത്യസ്തതകൊണ്ട് ചർച്ചയായത്. ഭ്രൂണത്തിനുള്ളളിൽ കണ്ണ് തുറന്നിരുന്ന കുഞ്ഞ് ഡയഫർ ധരിച്ചാണ് കിടപ്പ്. കണ്ടാൽ ഭീകരതയും അമ്പരപ്പും ഒരുപോലെ തോന്നിപ്പിക്കുന്ന രൂപം. മഞ്ഞ നിറത്തിലുള്ള ക്രീമും വെള്ള നിറത്തിലുള്ള മുത്തും ഉപയോഗിച്ചാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 'ദാറ്റ്സ് ഇറ്റ് എൈ ആം കേക്ക് ഷെമിങ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.എന്നാൽ അഭിനന്ദനങ്ങൾക്കു പകരം രൂക്ഷ വിമർശനമാണ് ചിത്രത്തിന് സോഷ്യൽ മീഡിയ നൽകിയത്. ഇത്തരത്തിൽ ഒരു കേക്ക് നിർമ്മിച്ചവരെയും പൊങ്കാലയുടുന്നുണ്ട് സൈബർ ലോകം.
'കണ്ടതിൽ വച്ച് ഏറ്റവും ഞെട്ടിപ്പിക്കുന്ന കേക്ക്' ആണിതാണെന്നാണ് ഒരു ഫേസ്ബുക്ക് കമ്മെന്റ്. 'ഇത്രയും പൈശാചികത്വം നിറഞ്ഞ കേക്കിനെ കുറിച്ച് ഒന്നും പറയാനില്ല', 'ചിത്രം തന്റെ സ്വപ്നങ്ങളെ വേട്ടയാടുകയാണ്', 'എങ്ങനെയാണ് ഈ കേക്ക് മുറിച്ച് കഴിക്കുക' തുടങ്ങി ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങൾ നല്ലതാണ് . ഈ കാലത്തു ആഘോഷങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് തല പുകഞ്ഞാലോചിക്കുകയാണ് പുതു തലമുറ. ഇത്തരം ആലോചനകളാണ് ട്രെൻഡിനുവേണ്ടി എന്തും ചെയ്യാം പുതുതലമുറയെ നിർബന്ധിതരാക്കുന്നതു.വൈറലാകുന്നതിനും ലൈക്കുകൾക്കും വേണ്ടി ന്യൂ ജനറേഷൻ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ചില്ലറയല്ല.
https://www.facebook.com/Malayalivartha



























