നരേന്ദ്രമോദി തട്ടി വീണ കാണ്‍പുരിലെ അടല്‍ ഘട്ടിന്റെ പടി പൊളിച്ചുപണിയുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയില്‍ തട്ടി വീണ കാണ്‍പുരിലെ അടല്‍ ഘട്ടിന്റെ പടി പൊളിച്ചുപണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെയാണ് മോദി പടിക്കെട്ടില്‍ തട്ടിവീണത്.
പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം.
കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായാണ് അടല്‍ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ട് നിര്‍മിച്ചതെന്നും അധികൃതര്‍ പറയുന്നു. മുന്‍പും പല സന്ദര്‍ശകരും വീണിട്ടുള്ള ഈ പടി പൊളിച്ചുപണിയാനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























