വധ ഭീഷണി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; പ്രത്യേക ഹൈ അലര്‍ട്ട്"

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്. ഡിസംബര്‍ 22 ന് രാംലീല മൈതാനിയില്‍ ബി ജെ പി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ട്.
രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി പൊലീസിനും എസ് പി ജിയ്ക്കും ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























