പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, ഇന്ത്യയിലെ യുവജനങ്ങളെ, നാം ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരാ.. ഇതുപോലുള്ള അതി സങ്കീര്‍ണമായ സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരാണെന്നും, വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടതും അനിവാര്യമാണ്!! രാജ്ഘട്ടിലെ പ്രതിഷേധ ധര്‍ണ്ണയ്ക്ക് അണി ചേരാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം അലയടിക്കുമമ്ബാള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്റെ മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന വന്‍ പ്രതിഷേധ ധര്‍ണ്ണ. മൂന്നു മണിയ്ക്കാണ് മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപമായ് രാജ്ഘട്ടിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നയിക്കുന്ന ധര്‍ണയില്‍ പാര്‍ട്ടിയിലെ നേതാക്കളുടെ വന്‍ നിര തന്നെ അണിനിരക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.
പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കു ചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ആഹ്വാനം നടത്തിയിരിക്കുന്നത്. 'പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, ഇന്ത്യയിലെ യുവജനങ്ങളെ, നാം ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരാ..ഇതുപോലുള്ള അതി സങ്കീര്‍ണമായ സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരാണെന്നും, വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടതും അനിവാര്യമാണ്..രാജ്ഘട്ടില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എനിക്കൊപ്പ്ം പങ്കുചേരൂ.. രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























