ബാങ്ക് അക്കൗണ്ടില്‍ മതം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ അക്കൗണ്ടുകളിലും മതം വെളിപ്പെടുത്തേണ്ടതില്ല; ധനകാര്യ മന്ത്രാലയം

നിലവിലെ ബാങ്ക് അക്കൗണ്ടിലും പുതിയ അക്കൗണ്ട് തുറക്കാനും മതം ഏതാണെന്ന് വ്യക്തമാക്കണമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍.
'ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ അക്കൗണ്ടുകളിലും മതം വെളിപ്പെടുത്തേണ്ടതില്ല. ബാങ്കുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുത്'- രാജീവ് കുമാര്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുമ്ബോള്‍ 'നോ യുവര്‍ കസ്റ്റമര്‍' ഫോമുകളില്‍ മതമേതാണെന്ന് വ്യക്തമാക്കണമെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയം കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























