ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്തേക്ക്? ; കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയവേ വ്യക്തമാകുന്നത് ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്താവാനുള്ള സാധ്യതകൾ . ബി.ജെ.പി ഒതുങ്ങിയപ്പോള്‍ മഹാസഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ് മഹാസഖ്യം തൂത്തുവാരുമെന്നും വോട്ടെണ്ണില്‍ പൂര്‍ത്തിയാകുന്നതോടെ അക്കാര്യം വ്യക്തമാകുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഹേമന്ദ് സോറന് കീഴിലാണ് ഞങ്ങള്‍ മത്സരിച്ചത്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും- തേജസ്വി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞാല്‍ മാത്രമേ ആര്‍ക്ക് പിന്തുണ കൊടുക്കൂവെന്ന തീരുമാനം എടുക്കുള്ളൂവെന്ന് ജെ.പി.പി അധ്യക്ഷന്‍ ബബുലാല്‍ മറാന്ദി വ്യക്തമാക്കി.
കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണയ്ക്കായി സമീപിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും തീരുമാനം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വബിൽ എത്രത്തോളം ജനജീവിതത്തിൽ ആശങ്ക പടർത്തിയിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പ്
ലീഡ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പിന്നിലാണ് ബിജെപി. .
അഞ്ച് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 81 സീറ്റുകളുണ്ട്. എന്‍ഡിഎക്ക് എതിരാളിയായി ഉണ്ടായിരുന്നത് കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദൾ എന്നീ കക്ഷികളടങ്ങിയ മഹാസഖ്യമാണ്. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്.
സാമ്പത്തികപ്രതിസന്ധി, ആദിവാസികളുടെ പ്രക്ഷോഭം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് സമയത്ത് ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ഇത്തവണ എന്‍ഡിഎയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എന്‍ഡിഎയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. ഇത്തവണ സംഘടന ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി രഘുബര്‍ദാസിനെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്.
ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യത്തിന്റെ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറനാണ്. ഇദ്ദേഹം ഗോത്രവര്‍ഗക്കാരനാണ് എന്നതും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഘുബര്‍ദാസ് ഗോത്രവര്‍ഗക്കാരനല്ല എന്നതും ഗോത്രവര്‍ഗ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഗതിവിഗതികളെ നിര്‍ണയിക്കാനിടയുണ്ട്.
അതെസമയം, വോട്ടിങ് മെഷീന്‍ തിരിമറി നടക്കാനുള്ള സാധ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആശങ്കപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ശനിയാഴ്ച ഈ വിഷയമുന്നയിച്ച് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെഎന്‍ ഝായെ പോയിക്കണ്ടിരുന്നു. വോട്ടുകള്‍ എണ്ണിത്തീരുംവരെ വോട്ടിങ് മെഷീനുകള്‍ക്കുമേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.
https://www.facebook.com/Malayalivartha



























