ബിജെപിക്ക് കാലിടറി; ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം; ഹേമന്ത് സോറന് മുഖ്യമന്ത്രിയാകും

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം. ജനവിധി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ ഭൂരിപക്ഷം.
ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും ജനവിധി തിരിച്ചടിയായി. ബിജെപി 30 സീറ്റുകളിലും മറ്റുള്ളവർ പത്തിടത്തുമാണ് മുന്നിലുള്ളത്. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. തൂക്കു സഭയാണെങ്കിൽ എജെഎസ്യു, ജെവിഎം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി കരുനീക്കങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചെറുകക്ഷികളെ ബന്ധപ്പെടാൻ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞാൽ ഉടനെ ഗവർണറെ കാണാൻ ആർപിഎൻ സിംഗിന് ഹൈക്കമാൻഡ് നിർദേശം നൽകി.
മുന്‍മുഖ്യമന്ത്രി ബാബുലാന്‍ മറാന്‍ഡിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാല്‍ മറാന്‍ഡി പറഞ്ഞു.
അതേസമയം ജനവിധിയില്‍ കോണ്‍ഗ്രസ് ജെഎംഎം ക്യാമ്ബുകളില്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ജെഎംഎം നേതാവ് ഹേമന്ത് സോറന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സഖ്യകക്ഷികളായ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സോറന് തന്നെയാണ് നേതാവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജാർഖണ്ഡിൽ മുക്തി മോര്‍ച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. ജാർഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണ്. പൗരത്വഭേദഗതി നിയമം ജാർഖണ്ഡ് ജനത തള്ളി. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യം 40 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയും സഖ്യകക്ഷിയായ എജെഎസ്യുവും വെവ്വേറെയാണു മത്സരിച്ചത്. സഖ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പുഫലം വന്ന തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എജെഎസ്യു.
https://www.facebook.com/Malayalivartha



























