നമ്മള്‍ ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കൂ; പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കാണിക്കേണ്ടതും അനിവാര്യമാണ്’ രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയും അമിത് ഷായും ഇന്ത്യക്കെതിരെ അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ പ്രതിഷേധിക്കുവാന്‍ ഇന്ന് മൂന്ന് മണിക്ക് രാജ്ഘട്ടില്‍ തന്നോടൊപ്പം ചേരുണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിൽ കോണ്‍ഗ്രസ് സജീവമല്ലെന്ന വിമര്‍ശനത്തിനിടെ നടത്തുന്ന സമരത്തിൽ, വിദേശത്തായിരുന്ന രാഹുൽ ഗാന്ധിയും പങ്കെടുക്കും. റ്ററിലൂടെയാണ് ധര്‍ണയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഡല്‍ഹിയിലെ രാജ്ഘട്ടിലുള്ള മഹാത്മാഗാന്ധി സ്മാരകത്തിന് സമീപമാണ് പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് നടത്തുന്നത്.
https://www.facebook.com/Malayalivartha



























