രാജ്യമെമ്പാടും പൗരത്വബില്ലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ബിജെ.പി ഭരിക്കുന്ന ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ഇതോടെ ഐ.എല്‍.പി നിയമം ബാധകമായ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പത്തിലധികം സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാവാതെയാകുമോ?

രാജ്യമെമ്പാടും പൗരത്വബില്ലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ബിജെ.പി ഭരിക്കുന്ന ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ഇതോടെ ഐ.എല്‍.പി നിയമം ബാധകമായ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പത്തിലധികം സംസ്ഥാനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്‍.ഡി.എ ഘടകക്ഷി ഭരിക്കുന്ന ബീഹാറിലും നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കിയാല്‍ പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമപരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഗോവ മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇത് വലിയ തിരിച്ചടിയാണ്.
എന്‍.ആര്‍.സിയെ പോലെ പൗരത്വ നിയമഭേദഗതിയേയും ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചു. പോര്‍ച്ചുഗീസ് അധീനതയിലുള്ള സംസ്ഥാനമായിരുന്നു ഗോവ. അതിനാല്‍ അവിടുത്തെ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കണമെങ്കില്‍ അതിന് നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍ആര്‍സിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 450 വര്‍ഷം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്നു ഗോവ. അവിടെ വലിയൊരു ജനവിഭാഗത്തിന് പോര്‍ച്ചുഗീസ് പൗരത്വമുണ്ട്. സി.എ.എയും എന്‍.ആര്‍.സിയും നടപ്പിലാക്കുമ്പോള്‍ അവരെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാതിരിക്കാനാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് അറിയുന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും സഖ്യകക്ഷിയായ മഹാരാഷ്ട്രയിലും ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും ഇടത്പക്ഷം ഭരിക്കുന്ന കേരളത്തിലും പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുന്നു. അതിനിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രിയും നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്, ഒരു രാജ്യം ഒരൊറ്റ നിയമം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തിനേറ്റ തിരിച്ചടിയാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. അതിനനുസരിച്ചേ മുന്നോട്ട് പോകാനാകൂ എന്ന യാഥാര്‍ത്ഥ്യമാണ് ഗോവാ മുഖ്യമന്ത്രി നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലാണ് ഐ.എല്‍.പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന വിസാ സമ്പ്രദായം നിലവിലുണ്ടായിരുന്നത്. പരത്വനിയമഭേദഗതി നിയമം പാസാക്കിയതിന്റെ അന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂരിനും ഐ.എല്‍.പി അനുവദിച്ചു. അന്ന് രാത്രി തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ഐ.എല്‍.പി അനുവദിച്ച സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കാനൊക്കില്ലെന്ന് നിയമത്തില്‍ തന്നെ പറയുന്നു. ഇപ്പോള്‍ അതില്ലാത്ത ഗോവയും പറയുന്നു നിയമം നടപ്പാക്കേണ്ടകാര്യമില്ലെന്ന്. കാരണം നൂറുകണക്കിന് പൗരന്‍മാര്‍ക്ക് പൗരത്വം നഷ്ടപ്പെടും. അങ്ങനെ വരുമ്പോള്‍ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിയമം നടപ്പാകാത്ത സാഹചര്യമുണ്ടാകും. അത് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ സി.എ.എ നടപ്പാക്കാത്തതെന്തെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ത്രിണമൂലും ചോദിക്കും, അത് രാഷ്ട്രീയമായി തിരിച്ചടിയാകും.
https://www.facebook.com/Malayalivartha



























