സംഭവ ബഹുലമായ രണ്ടാം മോദി സർക്കാരിന് അടിപതറി; ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം

ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അടിപതറി അധികാരം നഷ്ടമായിരിക്കുന്നത്. ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തിലാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്.
സംഭവ ബഹുലമായ ഒന്നാം മോദി സർക്കാരിന്റെ ഭരണത്തിന് ശേഷം രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാൽ സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ വ്യജയം മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാര്‍ഖണ്ഡിലുടനീളം ബിജെപിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു.
വന്‍ഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുനരവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുന്നത് സംബന്ധിച്ച് തന്റെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്നാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പൗരത്വനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് നല്‍കിയ മറുപടിയില്‍ അമിത് ഷാ പറഞ്ഞത്. ഈ മാസം ആദ്യം റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലും അമിത് ഷാ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. എന്‍ആര്‍സിയുടെ പേരില്‍ നിതീഷ് കുമാറുമായി ഇപ്പോള്‍ ഇടഞ്ഞാല്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബാധിക്കും.
ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്.
81 മണ്ഡലങ്ങളിലേക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ 11ലും ബി.ജെ.പി വിജയിച്ചിരുന്നു.2014ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 37 സീറ്റുകളും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ അഞ്ച് സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസ് അന്ന് വെറും ആറ് സീറ്റുകളായി ചുരുങ്ങി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരവെ, ഝാര്‍ഖണ്ഡില്‍ വീണ്ടും അധികാരത്തിലേറാന്‍ സാധിച്ചാല്‍ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്.
https://www.facebook.com/Malayalivartha



























