പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തുമ്പോൾ ഐക്യദാർഢ്യവുമായി സിനിമ സാംസ്‌കാരിക പ്രവർത്തകർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തുമ്പോൾ ഐക്യദാർഢ്യവുമായി സിനിമ സാംസ്‌കാരിക പ്രവർത്തകർ കൊച്ചി രാജേന്ദ്ര മൈതാനിയിലാണ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. സിനിമ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ മാർച്ചിൽ പങ്കെടുത്തു.ചുറ്റും നടക്കുന്നതെല്ലാം നമ്മള്‍ ഒരുപാട് നാളുകളായി കണ്ടു കൊണ്ടിരിക്കുകയാണെന്നും അത് ചോദ്യം ചെയ്യുന്ന.വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പമാണെന്നും മാര്‍ച്ചില്‍ നടി റിമ കല്ലിങ്കൽ പറഞ്ഞു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും നടൻ ഷെയ്ൻ നിഗം അഭിപ്രായപ്പെട്ടു.
നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും നടൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമടക്കമുള്ളവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കണ്ടപ്പോള്‍ ഇതാണ് പ്രതിഷേധിക്കേണ്ട സമയമെന്ന് തിരിച്ചറിയുകയായിരുന്നെന്നു അവതാരകയായ രഞ്ജിനി ഹരിദാസ് പ്രതികരിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് സംവിധായകന്‍ കമൽ അഭിപ്രായപ്പെട്ടു.ആഷിഖ് അബു, നിമിഷ സജയന്‍, അര്‍ച്ചന പത്മിനി തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ മാർച്ചിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























