എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി, പരിഷ്ക്കാരം ജനുവരി ഒന്നുമുതല്‍

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി സംവിധാനം നടപ്പാക്കാൻ എസ്ബിഐ. അനധികൃത ഇടപാടുകള്‍ തടയാനെന്ന പേരിലാണ് എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ 2020 ജനുവരി ഒന്നുമുതല്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.
ഇത് പ്രകാരം, അക്കൗണ്ടുമായി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്ലഭിക്കുന്ന ഒടിപി ഇല്ലാതെ പണം പിൻവലിക്കാനാവില്ല. എടിഎം മെഷീനുകളിൽ പിന്‍വലിക്കാനുള്ള പണം രേഖപ്പെടുത്തിയ ശേഷം മൊബൈലില്‍ ഒടിപി ലഭിക്കും. ഈ നമ്പർ സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് നല്‍കിയാല്‍ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതിയെന്നും എസ്ബിഐ പറയുന്നു.
https://www.facebook.com/Malayalivartha






















