എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍; ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത് വരെ എന്‍.പി.ആറുമായി സഹകരിക്കില്ല

എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത് വരെ എന്‍.പി.ആറുമായി സഹകരിക്കില്ല. എന്‍.പി.ആര്‍ എന്‍.ആര്‍.സിയിലേക്കുള്ള ആദ്യപടിയാണെന്ന് വിലയിരുത്തലുകളുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി, എച്ച്.എ.എം തുടങ്ങിയ ബീഹാറിലെ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.പി.ആറിന് എതിരാണ്.
എന്‍.പി.ആറിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍, എന്‍.ആര്‍.സിയിലേക്കുള്ള ആദ്യപടിയാണ് എന്‍.പി.ആറെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറയുന്നു. അതിനാല്‍ ഇതില്‍ ആശയക്കുഴപ്പമുണ്ട് -ജെ.ഡി.യു വക്താവ് ത്യാഗി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്ന എന്‍.പി.ആറില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേതെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ എന്‍.പി.ആറുമായി തല്‍ക്കാലം സഹകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















