ട്രെയിൻ യാത്രാനിരക്ക് വർധിക്കുമെന്ന് സൂചന; ആശങ്കയോടെ പതിവ് ട്രെയിൻ യാത്രക്കാർ

ട്രെയിൻ യാത്രാനിരക്ക് സർക്കാർ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നു സൂചന. യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നിരക്ക് വര്‍ദ്ധന നിലവില്‍ വന്നേക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
നിരക്ക് വര്‍ദ്ധന സംബന്ധിച്ച കാര്യങ്ങൾ ആലോചനയിലുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് വ്യാഴാഴ്ച മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. യാത്രാനിരക്കും ചരക്കൂകൂലിയും ക്രമീകരിക്കാനുള്ള നീക്കത്തിലാണ് ഞങ്ങളെന്നും ചരക്കുനീക്കത്തിനുള്ള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്കുകൂലി ക്രമീകരിക്കേണ്ടതുണ്ടെന്നും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിരക്ക് വര്‍ദ്ധന വിഷയം പരിഗണനയില്‍ ഇല്ലെന്ന് റെയില്‍വേ ബോര്‍ഡ് വക്താവ് ആര്‍.ഡി. ബാജ്‌പേയി മാധ്യമങ്ങളോടു പ്രതികരിച്ചു. നിരക്കുകള്‍ ക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. എന്നാല്‍ നിരക്ക് വര്‍ദ്ധിക്കും എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാനമായി റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിച്ചത്അഞ്ചുവര്‍ഷം മുമ്പാണ്.
https://www.facebook.com/Malayalivartha






















