Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന

04 JANUARY 2020 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പൗരത്വഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടാവുകയും കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയും സമരരംഗത്തേക്ക് വരുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോകുന്നതായി സൂചന. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സഖ്യസര്‍ക്കാരുകള്‍ ഉള്ളിടത്തും സി.എ.എയും എന്‍.സി.ആറും നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അധികാരത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിലുംസഖ്യസര്‍ക്കാരുകളുള്ള മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് പറഞ്ഞ് പിന്‍വലിയുകയാണ്. സി.എ.എയ്‌ക്കെതിരെ കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് പോലുള്ള നടപടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ തന്നെയാണ് ഈ തീരുമാനം എടുത്തത്. ഹൈക്കമാന്‍ഡ് ഇവര്‍ക്ക് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

സി.എ.എയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമോ എന്ന ആശങ്കയുമുണ്ട്. ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ വീഴ്ത്തിയാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം കടുപ്പിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ വീണ്ടും ബി.ജെ.പിക്ക് ഒപ്പംനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയനീക്കമെന്നും അറിയുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സമരങ്ങള്‍ നടത്തുന്നതെന്ന് കഴിഞ്ഞദിവസം രാജസ്ഥാനില്‍ നടന്ന സി.എ.എ അനുകൂല റാലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ചൂണ്ടിക്കാണിച്ചിരുന്നു. അത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസിന് ഭയമുണ്ട്. നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുള്ള ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

പ്രക്ഷോഭങ്ങള്‍ക്കിടെ യു.പിയില്‍ അടക്കം നിരവധി പേര്‍ ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ടിരുന്നു. അതിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി രംഗത്ത് വരുകയും. പൊലീസിന്റെ കിരാത നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സമരത്തിനിടെ അക്രമം അഴിച്ച് വിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പിയും പൊലീസും പ്രസ്താവനയിറക്കി. അതോടെ പ്രിയങ്കയും കോണ്‍ഗ്രസും വെട്ടിലായി. ഇത് ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനെതിരെ തിരിയാന്‍ കാരണമാകുമെന്ന് നേതാക്കള്‍ വിലയിരുത്തി. ഹിന്ദു- മുസ്്‌ലിം വേര്‍തിരിവ് രാജ്യത്തുടനീളം ഉണ്ടായാല്‍ അത് ബി.ജെ.പിക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് തല്‍ക്കാലം പതിയെ പതിയെ പിന്‍മാറാമെന്ന് തീരുമാനിച്ചതെന്ന് അറിയുന്നു.

2019ലെ പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വതിനുള്ള അവസാന തീയതി 2014 ഡിസംബര്‍ 31ആണ്. ആസമിലെ പ്രതിഷേധത്തിന് പ്രധാനകാരണമിതാണ്. അസം കരാര്‍ അനുസരിച്ച് 1971 മാര്‍ച്ച് 25 ആണ് പൗരത്വത്തിനുളള അവസാന തീയ്യതി. അതിനാല്‍ 9 ലക്ഷം മുസ്്‌ലിംകളെ പൗരത്വ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമല്ലെന്ന് വ്യക്തം. വടക്ക് കിഴക്കന്‍ സംസ്ഥാനത്തുള്ളവര്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് ആര്‍ക്കും പുതുതായി പൗരത്വം നല്‍കരുതെന്നാണ്. അതില്‍ ഹിന്ദുവെന്നോ, മുസ്്‌ലിമെന്നോ ഇല്ല. ഇക്കാര്യം കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആസാമില്‍ പൗരത്വരജിസ്റ്റര്‍ നടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (51 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends