19-കാരനായ പൂജാരി സൈക്കിളുകള്‍ മോഷ്ടിച്ചുവിറ്റു, പബ്ജി കളിക്കാന്‍ പണം കണ്ടെത്തലായിരുന്നു ലക്ഷ്യം!
ഹൈദരാബാദിലെ മംഗലപുരം കോളനി സ്വദേശിയായ പൂജാരി അയാളുടെ വീടിന് അടുത്ത് വച്ചിരുന്ന സൈക്കിളുകള്‍ പതിവായി മോഷ്ടിച്ചിരുന്നു. നന്ദുലാല്‍ സിദ്ധാര്‍ഥ് ശര്‍മ എന്ന 19-കാരനായ ഇയാള്‍ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്തു വരികയാണ്.
പബ്ജി ഗെയിമില്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ വാങ്ങുവാനുള്ള പണത്തിനായി ഇയാള്‍ അമ്മയുമായി നിരന്തരം കലഹിക്കുമായിരുന്നു. വീട്ടില്‍ നിന്നും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അയാള്‍ മോഷണം നടത്തിയത്.
31 സൈക്കിളുകള്‍ മോഷ്ടിച്ച ഇയാള്‍ ഇത് വിറ്റ് എഴുപതിനായിരത്തോളം രൂപ സമ്പാദിച്ചിരുന്നു. 17 സ്പോര്‍ട്സ് സൈക്കിളുകള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha