പൊലീസ് കസ്റ്റഡിയിലുള്ള ആസാദിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ; ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടർ
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് ഡോക്ടര്‍. ഡോ. ഹര്‍ജിത് സിംഗ് ഭട്ടി ട്വീറ്റുകളിലൂടെ ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ആസാദിന് ഹൃദയസ്തംഭനം ഏതു നിമിഷവും സംഭവിക്കാമെന്നും ചികിത്സക്കായി എത്രയും പെട്ടെന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പൊലീസിനോടും ഡോക്ടര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി .
ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള രോഗം ആസാദിനുണ്ടെന്നും ഒരു വര്‍ഷമായി ചികിത്സയിലാണെന്നും ഡോക്ടര്‍ പറഞ്ഞു . ഡല്‍ഹി എയിംസില്‍ ഹെമറ്റോളജി വിഭാഗത്തില്ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള ഒരു രോഗിയാണ് ആസാദ്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലാണ്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ടിയാകുകയും ഹൃദയസ്തനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ആരോഗ്യസ്ഥിതിയെക്കുറിച്ച് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലിലെ പോലീസിനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ എയിംസ് സന്ദര്‍ശിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ട്വീറ്റില്‍ കുറിച്ചു..
https://www.facebook.com/Malayalivartha