ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു; അന്വേഷണം ആരംഭിച്ചതായി പോലീസ്
ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില്‍ 2018ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. സൂറത്ത് ആസ്ഥാനമായുടെ രത്ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് പണി കഴിപ്പിച്ച ഈ പൂന്തോട്ടം 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തതാണ്. പ്രതിമ തകര്‍ത്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha