പര്യാപ്തമായ യുദ്ധവിമാനം ഇന്ത്യയുടെ കൈവശമില്ല വിമർശനവുമായി മുന്‍ വ്യോമസേന മേധാവി ബി.എസ്.ധനോവ
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര താവളത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പര്യാപ്തമായ യുദ്ധവിമാനം ഇന്ത്യയുടെ കൈവശമില്ലാല്ലെന്ന വിമർശനവുമായി മുന്‍ വ്യോമസേന മേധാവി . രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളിലെ വിവാദങ്ങള്‍ സായുധ സേനയുടെ കഴിവുകളെയും സേനയുടെ ആധുനികവത്കരണത്തെയും ബാധിക്കുമെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ്.ധനോവ പറഞ്ഞു. ബോംബെയില്‍ ഐഐടിയില്‍ നടന്ന പരിപാടിയില്‍ റഫാല്‍ യുദ്ധവിമാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരിന്നു രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ രാഷ്ട്രീയവത്കരണത്തിനെതിരേ ധനോവ നിലപാട് വ്യക്തമാക്കിയത്.
മാത്രമല്ല രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു . പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയവത്കരിച്ചാല്‍ എല്ലാം പിന്നോട്ട് പോകുമെന്നും , തുടര്‍ന്നുള്ള നടപടികളുടെ വേഗത കുറയുമെന്നും അദ്ദേഹം പറഞ്ഞു . ഇത് പ്രതിരോധ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ബിഎസ് ധനോവ വ്യക്തമാക്കി.
https://www.facebook.com/Malayalivartha