Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബിജെപിയെ ഞെട്ടിച്ച് സർവേ ഫലം; ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം

07 JANUARY 2020 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുമെന്നാണ് സര്‍വെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 70 സീറ്റില്‍ 59 സീറ്റ് നേടി ആംആദ്മി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി ന്യൂസിന്റെ അഭിപ്രായസര്‍വെ വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിക്കുമ്ബോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റ് നേടുമെന്നാണ് സര്‍വെ പറയുന്നത്.

2015ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും തൂത്തുവാരിയാണ് ആംആദ്‌മി പാര്‍ട്ടി അധികാരമേറ്റത്. 3 സീറ്റ് മാത്രം ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ ,കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളെല്ലാം സംപൂജ്യരായിരുന്നു. ഇത്തവണ 55 ശതമാനം വോട്ട് എ.എ.പിക്ക് ലഭിക്കും. ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്ബത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ് രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഫെബ്രുവരിയില്‍ അധികാരമേറ്റ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാര്‍ട്ടി സര്‍ക്കാരിന്റെ കാലാവധി അടുത്ത മാസം 22ന് പൂര്‍ത്തിയാവും. വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും സാധാരണക്കാരുടെ കൈയടി വാങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബി.ജെ.പിയും പ്രതാപകാലം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും ഇറങ്ങുന്ന ത്രികോണ അങ്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പാർട്ടിയിൽ പടലപിണക്കങ്ങൾ ഉണ്ടായിട്ടും കേജ്‌രിവാൾ സർക്കാരിന്റെ ജനപ്രീതി കാര്യമായി കുറഞ്ഞിട്ടില്ല. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും പിടിച്ചെങ്കിലും, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിൽപോലും മുന്നിലെത്താൻ എഎപിക്കു കഴിഞ്ഞില്ല. 2015ൽ 54.36% വോട്ട് നേടിയ അവർക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 18.11% മാത്രം. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇതാവില്ല.

എഎപി സർക്കാരിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം, ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നതാണ്.

∙ വിദ്യാഭ്യാസത്തിനുള്ള വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടി രൂപയായി ഉയർത്തി.

∙ സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ നിർമിച്ചു. 12–ാം ക്ലാസ് വിജയിച്ച ഒരു കുട്ടിയും പണമില്ലാത്തതിനാൽ ഉപരിപഠനത്തിനു പോകാതിരിക്കരുത് എന്നാണ് സർക്കാർ നിലപാട്.

∙ ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയിൽനിന്ന് 7500 കോടിയാക്കി.

∙ നഗരത്തിൽ ഒട്ടേറെ ആരോഗ്യ ക്ലിനിക്കുകൾ സ്ഥാപിച്ചു. ഇവിടെ വളരെക്കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്താം.

∙ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കി. 201 മുതൽ 400 യൂണിറ്റ് വരെ നിരക്ക് പകുതിയാക്കി.

∙ ഒരു മാസം 20,000 ലീറ്റർ വരെ വെള്ളം സൗജന്യം.

∙ വനിതകൾക്കു ബസിൽ സൗജന്യ യാത്ര. എന്നിവ കെജ്രിവാൾ സർക്കാരിന്റെ അഭിമാന നേട്ടങ്ങളാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (14 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends