Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഒന്നുകില്‍ മോദിക്ക് പങ്ക്, അല്ലെങ്കില്‍ അദ്ദേഹം ഒരു കഴിവുകെട്ടവൻ; ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

07 JANUARY 2020 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം... അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്, നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു...‌

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ജെ.എന്‍.യു കാമ്പസിൽ ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിൽ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ വസതിക്ക് കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയുര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാവുകയോ അല്ലെങ്കില്‍ അയാളൊരു കഴിവില്ലാത്തവനോ ആയിരിക്കുമെന്ന് യെച്ചൂരി ആഞ്ഞടിച്ചു.

” മോദിയുടെ മൗനം ഉറക്കെ സംസാരിക്കുകയാണ്. തന്റെ വസതിയുടെ കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാകും അല്ലെങ്കില്‍ അയാള്‍ കഴിവില്ലാത്തവനാകും”, യെച്ചൂരി ട്വീറ്റ് ചെയ്തു.

ജെ.എന്‍.യു ആക്രമത്തില്‍ മുൻപും കേന്ദ്രസര്‍ക്കാറിനെതീരെ ആഞ്ഞടിച്ച് യെച്ചൂരി രംഗത്തുവന്നിരുന്നു. ജെ.എന്‍.യുവില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ എ.ബി.വി.പി ഗുണ്ടകളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്ന അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണിതെന്നുമാണ് യെച്ചൂരി പറഞ്ഞത്.

ജനുവരി അഞ്ചിന് രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.

ക്യാമ്പസിനുള്ളില്‍ നടന്ന അക്രമത്തിന് എതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അക്രമം ഇനിയും ആവര്‍ത്തിക്കും എന്ന് ഭീഷണിപ്പെടുത്തി ഹിന്ദു രക്ഷാ ദള്‍ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കടന്നുകയറിയ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിനും മറ്റു 19 പേര്‍ക്കുമെതിരെ കേസെടുത്തു. യൂണിവേഴ്‌സിറ്റി സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്റെ നടപടി.

ജെഎന്‍യു ഹോസ്റ്റലില്‍ അക്രമികള്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ കെട്ടിടത്തിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിന്റെ തലേന്ന്‌ ശനിയാഴ്ച യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം അടിച്ചുതകര്‍ത്തെന്നാരോപിച്ചാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുകയും സെര്‍വര്‍ റൂം തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (1 hour ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (1 hour ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (1 hour ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (1 hour ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (1 hour ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (3 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (3 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (3 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (3 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (4 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (4 hours ago)

Malayali Vartha Recommends