ജാമിയ മിലിയ സംഘർഷത്തിൽ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുവാനൊരുങ്ങി വൈസ് ചാൻസിലർ

ജാമിയ മിലിയ സർവ്വകലാശാലയിൽ ഡിസംബർ പതിനഞ്ചിന് നടന്ന സംഘർഷത്തിൽ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. മുന്നറിപ്പുമായി വൈസ് ചാൻസിലർ രംഗത്ത്. വിസി ഓഫീസ് ഉപരോധിച്ച വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലായിരുന്നു വിസി നജ്മ അക്തറിന്റെ പ്രതികരണം വന്നത്.
സർവ്വകലാശാലയുടെ അനുമതിയില്ലാതെയായിരുന്നു പൊലീസ് ക്യാമ്പസിൽ കയറിയത്. കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യനഗൽ പരിഗണിക്കും. ഈ സംഭവങ്ങൾക്ക് ശേഷം ഹോസ്റ്റലുകളിലടക്കം സുരക്ഷ ശക്തമാക്കിയതായി വിസി പറഞ്ഞു. സെമസ്റ്റർ പരീക്ഷ നീട്ടി വയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. വിസിയുടെ അറിയിപ്പിനെത്തുടര്‍ന്നായിരുന്നു ഓഫീസിന് മുന്നിലെ പ്രതിഷേധം വിദ്യാർത്ഥികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























