ഖാന്മാരുടെ സിനിമകള്‍ക്കെതിരെ സാധ്വി പ്രാചി രംഗത്ത്: ഖാന്മാരുടെ സിനിമകള്‍ ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്ന് സാധ്വി പ്രാചി

ബോളിവുഡിലെ ഖാന്മാരുടെ സിനിമയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി വനിത നേതാവ് സാധ്വി പ്രാചി രംഗത്ത്. ഖാന്മാരുടെ സിനിമകള്‍ ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വനിത നേതാവ് സാധ്വി പ്രാചി പറഞ്ഞു. ബോളിവുഡ് സിനിമയിലെ ഖാന്മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവരുടെ സിനിമകള്‍ക്കെതിരെയാണ് സാധ്വി പ്രാചി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ സിനിമകള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുകയാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് പ്രാചി ആവശ്യപ്പെട്ടിരിക്കുന്നത്. ഡെറാഡൂണില്‍ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി.
ഇന്ത്യയിലെ കുട്ടികള്‍ക്ക് ഖാന്മാരുടെ സിനിമകളില്‍ നിന്നും യഥാര്‍ത്ഥ സംസ്‌കാരം കിട്ടുന്നില്ല. ലൗ ജിഹാദിന്റെ സിനിമകള്‍ മാത്രമാണ് ബോളിവുഡില്‍ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. രണ്ട് മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിന്റെ രൂപം മാത്രമല്ല ലൗ ജിഹാദ്. എന്നാല്‍ ക്രിമിനല്‍ ലക്ഷ്യത്തോട് കൂടി മറ്റൊരാളുടെ വിശ്വാസ പ്രമാണങ്ങളെ ബലമായി മാറ്റിയെടുക്കല്‍ കൂടിയാണ്. ഹിന്ദു സമൂഹത്തിന് ഇത് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതല്ലയെന്നും സാധ്വി പ്രാചി വ്യക്തമാക്കി. അടുത്തിടെ ആര്‍എസ്്എസ് തലവന്‍ മോഹന്‍ ഭഗവത് മദര്‍ തെരേസയ്‌ക്കെതിരെ വിവാദപരാമര്‍ശവുമായി രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ക്ക് മദര്‍ തെരേസ എതിരായിരുന്നുവെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു. മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന തണുക്കും മുമ്പേയാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി സാധ്വി പ്രാചി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അജ്ഞാതവാസത്തേയും അവര്‍ പരാമര്‍ശിച്ചു.
രാഹുല്‍ അജ്ഞാതവാസത്തിന് പോയപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഏറെ വിഷമിച്ചു. അവരുടെ ആശങ്കകള്‍ കണക്കിലെടുത്തെങ്കിലും രാഹുല്‍ എത്രയും വേഗം ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കുടുംബസ്ഥനാവണമെന്നും പ്രാചി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് കൂടുതല്‍ മക്കളുണ്ടാവണമെന്ന ആവശ്യവും പ്രാചി മുന്നോട്ട് വച്ചു. ഹിന്ദുക്കളുടെ അംഗസംഖ്യ കുറഞ്ഞു വരികയാണ്. മറ്റു സമുദായങ്ങളുമായി തുലനം പാലിക്കുന്നതിന് ഹിന്ദുക്കള്‍ക്ക് കൂടുതല്‍ മക്കളുണ്ടാവണമെന്നും പ്രാചി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























