എന്താണ് കൊറോണ വൈറസ്? എത്രത്തോളം പേടിക്കണം; അബദ്ധപ്രചാരണത്തിൽ വീഴരുത്! എല്ലാവരും അറിയേണ്ട കൊറോണ വൈറസിന്റെ സത്യങ്ങൾ ഇതാണ്

കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി. രോഗബാധിതരില്‍ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക് ചൈനീസ് സേനയിലെ 450 വിദഗ്ധ ഡോക്ടര്‍മാരെക്കൂടി നിയോഗിച്ചു. ഇതുവരെ ഒരു ഡോക്ടറടക്കം 41 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 1300ല്‍പ്പരം ആളുകള്‍ക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു. സാഹചര്യത്തിൽ നിരവധി തെറ്റായ ധാരണകൾ രോഗ ബാധ്യതയെ കുറിച്ച് പടരുന്നുണ്ട്. വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി. സൂര്യന് ചുറ്റുമുള്ള വാതകം നിറഞ്ഞ പ്രദേശമായ കൊറോണയോട് രൂപത്തില്‍ സാമ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് ആ പേര് വന്നത്. ആര്‍.എന്‍.എ വൈറസാണ് കൊറോണ. പക്ഷിമൃഗാദികളിലാണ് ഇവ സാധാരണയായി രോഗങ്ങളുണ്ടാക്കുക. രോഗബാധിതരായ പക്ഷിമൃഗാദികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്. മനുഷ്യരിലെത്തി കഴിഞ്ഞാല്‍ ജനിതക മാറ്റം സംഭവിച്ച് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്.
ഇത്തവണത്തെ കൊറോണ വൈറസ് ബാധയുടെ ഉറവിടം ചൈനയില്‍ നിന്നാണ്. ചൈനയില്‍ വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാര്‍ഥകേന്ദ്രമെന്നാണ് സൂചന. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാര്‍ ആഹാരമാക്കാറുണ്ട്. ഏറ്റവും പുതിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ 25 മരണങ്ങളും ചൈനയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജലദോഷം മുതല്‍ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം. 2002-03 കാലഘട്ടത്തില്‍ ചൈനയിലും സമീപരാജ്യങ്ങളിലും പടര്‍ന്നു പിടിച്ച സാര്‍സ്(സഡന്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. 2012ല്‍ സൗദി അറേബ്യയില്‍ മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം) ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 858 പേര്‍ക്കാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതിനുമുള്ള ചികിത്സയാണ് രോഗികളില്‍ ചെയ്യുന്നത്. ഇതൊരു പുതിയ ഇനം വൈറസായതു കൊണ്ടുതന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാകാന്‍ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരാം.
https://www.facebook.com/Malayalivartha