Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്

28 JANUARY 2020 08:42 AM IST
മലയാളി വാര്‍ത്ത

നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് നിർണായക ചുവടു വെപ്പ് നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്.

വര്‍ഷങ്ങളായി വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് അസമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. ആള്‍ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്‌യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.

'കേന്ദ്രവും അസം സര്‍ക്കാരും ബോഡോ പ്രതിനിധികളുമായി ഒരു സുപ്രധാന കറാറില്‍ ഒപ്പുവച്ചിരിക്കുന്നു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പുനല്‍കുന്ന കരാറാണിത്.'- അമിത് ഷാ പറഞ്ഞു. ഈ കരാര്‍ ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1500ഓളം വരുന്ന ബോഡോ പോരാളികള്‍ ജനുവരി മുപ്പതിന് ആയുധം വെച്ച് കീഴടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറില്‍ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി.
കരാറിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ

*ബോഡോ തീവ്രവാദികളിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവരുണ്ടെങ്കിൽ അവരെ അർദ്ധസൈനിക വിഭാഗങ്ങളിൽ ജവാൻമാരായി നിയമനം നൽകാൻ നടപടിയുണ്ടാകും.
*ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
*ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും.
*ബോഡോ ജനങ്ങൾക്ക് ‘ഗിരിവർഗ ഗോത്രം’ എന്ന പദവിയും സംവരണവും. *ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി ആസാമിലെ ഔദ്യോഗിക ഭാഷകളിലൊന്നാകും.
*ബോഡോലാൻഡിന് 1500 കോടി രൂപയുടെ സാമ്പത്തികപാക്കേജ്. മൂന്ന് വർഷത്തേക്ക് 250 കോടി രൂപ വീതം, സംസ്ഥാനസർക്കാർ ബോഡോ മേഖലയ്ക്കായി നൽകും. ബാക്കി തുക കേന്ദ്രസർക്കാരും നൽകും. ബോഡോ മേഖലയിൽ വ്യാവസായിക, തൊഴിൽ വികസനത്തിനായി പ്രാഥമികമായി ഈ തുക ഉപയോഗിക്കും.
*മേഖലയിൽ ഇക്കോ ടൂറിസം വികസിപ്പിക്കും.
*ബോഡോ മേഖലയിൽ ബോഡോ സമരത്തിന്റെ പ്രാഥമിക വക്താക്കളിൽ ഒരാളായിരുന്ന ഉപേന്ദ്രനാഥ ബ്രഹ്മയുടെ പേരിൽ ഉപേന്ദ്രനാഥ സർവകലാശാലയും ഒരു ദേശീയ സ്‌പോർട്‌സ് സർവകലാശാലയും രൂപീകരിക്കും.
*മേഖലയിൽ ഒരു റീജ്യണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്‌മെന്റ് ക്യാമ്പസ്, മദർ ഡയറി പ്ലാന്റ്, എൻഐടിയും കൂടുതൽ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും.
പുതിയ കരാർ പ്രകാരം, സായുധ കലാപം നടത്തിയ, തീവ്രവാദികൾക്ക് കൂട്ടമാപ്പ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കും. ജനുവരി 30ാം തീയതിക്കകം 1500 ഓളം ബോഡോ തീവ്രവാദികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്. അവരിനി തീവ്രവാദികളല്ല, നമ്മുടെ സഹോദരൻമാരാണെന്ന് അമിത് ഷാ പറഞ്ഞു.ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാർ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (44 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (46 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends