യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഭിമുഖത്തിന് അനുമതി കിട്ടിയതെന്ന് സംവിധായിക, മുകേഷ് പെരുമാറിയത് റോബോര്‍ട്ടിനെപ്പോലെയെന്നും സംവിധായിക

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ അഭിമുഖം ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് മറുപടിയുമായി ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ രംഗത്തെത്തി. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മെഹ്‌റയാണ് തനിക്ക് മുകേഷ് സിങ്ങുമായുള്ള അഭിമുഖത്തിന് അനുമതി നല്‍കിയതെന്ന് സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു ഇത്. 2013 മെയിലാണ് അനുവാദത്തിനായി താന്‍ അവരെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവാദം ലഭിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദവും ജയിലില്‍ നിന്നുള്ള അനുവാദം ഒരുമിച്ചാണ് ലഭിച്ചത്. 2013 ഒക്‌ടോബര്‍ എട്ടു മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് പ്രതികളുമായി അഭിമുഖം നടത്തിയതെന്നും അവര്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തോളമെടുത്താണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഉദ്വേഗജനകമായ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഇതിനു മുന്‍പ് തന്നെ പുറത്തുവന്നെനെ. അത്തരത്തിലൊന്നും ഇതിലില്ല. പൊതുജനതാല്‍പര്യമുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണിത്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നിര്‍മിക്കപ്പെട്ടതാണിതെന്നും ലെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതികളായ എല്ലാവരുടെയും മാതാപിതാക്കളുമായി തങ്ങള്‍ സംസാരിച്ചിരുന്നു. മുകേഷ് സിങ്ങിന്റെ അമ്മയോടും സംസാരിച്ചു. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്, അവരുടെ നിര്‍ദേശ പ്രകാരമാണ് മുകേഷ് അഭിമുഖത്തിന് തയാറായത്. 2013ലായിരുന്നു അതെന്നും ലെസ്‌ലി പറഞ്ഞു.
അയാള്‍ ഒരു റോബോര്‍ട്ടിനെപ്പോലെയാണ്. ചെയ്ത തെറ്റിനോട് പശ്ചാത്താപമുണ്ടോ എന്നറിയുന്നതിന് താന്‍ ഒരുപാട് ശ്രമിച്ചു. ആ പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടിവന്ന എല്ലാ പീഡനങ്ങളെയും കുറിച്ച് സംസാരിച്ചു. എന്നിട്ടും അയാളില്‍ ഒരു ഭാവമാറ്റവും കണ്ടില്ല. നിര്‍വികാരനായി അയാള്‍ നോക്കിയിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഇത്തരത്തിലൊരു വിവാദം അനാവശ്യമാണ്. ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണൂ, അതിനുശേഷം വിലയിരുത്തലുകള്‍ നടത്താം. ജയിലധികൃതരെ വിഡിയോ കാണിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























