"കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മുഴുവൻ അന്ധരാക്കും".."വധ ശിക്ഷ നീതിയല്ല'..നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി ഉറ്റു നോക്കുകയാണ് രാജ്യം മുഴുവൻ. ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും നിയമ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും നിയമ നടപടികള്‍ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ സ്ഥിതീകരണം ഉണ്ടായിട്ടില്ല. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. എന്നാലിപ്പോൾ വധ ശിക്ഷക്കെതിരെ മുൻ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്.
ജീവപര്യന്തം ശിക്ഷയാണ് വധശിക്ഷയേക്കാള്‍ കടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്സിംഗിന്‍റെ അഭിപ്രായത്തെയും കുര്യൻ ജോസഫ് അനുകൂലിച്ചു. വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മുഴുവൻ അന്ധരാക്കും എന്ന് പറഞ്ഞ ഗാന്ധിയുടെ മണ്ണാണിത്. വധശിക്ഷ പ്രതികാരമാണെന്നും നീതിനടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.
പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ മറക്കും. നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേർത്തു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജെയ്‍സിംഗും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷക്കെതിരെ രംഗത്ത് വന്നിരുന്നു. നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു ഇന്ദിര ജെയ്സിങ് പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha