നിര്‍ഭയ\' പ്രതിയുടെ വിവാദ ഡോക്യുമെന്രറി ബി.ബി.സി സംപ്രേഷണം ചെയ്യും

കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്റെറി ബി.ബി.സി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നു. ഇന്ത്യ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് ഡോക്യുമെന്രറി സംപ്രേക്ഷണം ചെയ്യുക. ഇന്ത്യയിലും വിദേശത്തും ഡോക്യുമെന്റെറി സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും വാര്‍ത്താ വിതരണ മന്ത്രാലയവും ബി.ബി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രത്തിന്രെ നിര്‍ദ്ദേശം അവഗണിച്ച് ഡോക്യുമെന്റെറി ബുധനാഴ്ച തന്നെ സംപ്രേക്ഷണം ചെയ്യാനാണ് ബി.ബി.സിയുടെ തീരുമാനം.
ഇന്ത്യയില്‍ ഡോക്യുമെന്റെറിയുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് വാര്‍ത്താ വിതരണ മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു. സംപ്രേക്ഷണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച രാജ്യസഭയിലും ലോക്‌സഭയിലും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം ഡല്‍ഹി ലെഫ്.ഗവര്‍ണര്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടി എന്നവരുമായി സിംഗ് ചര്‍ച്ച നടത്തുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























