വിവാഹാലോചനകള്‍ വോട്ടായി മാറുമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഫോളോ ചെയ്യുന്ന യുവതികൾ വിവാഹാഭ്യര്‍ഥനയുമായി ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയുടെ പുറകെ...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയെ ഫോളോ ചെയ്യുന്ന യുവതികൾ വിവാഹാഭ്യര്‍ഥനയുമായി രംഗത്ത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയതോടെയാണ് വിവാഹാലോചനകളുടെ പ്രവാഹം തുടങ്ങിയത്. രാഘവിന്റെ സോഷ്യല്‍ മീഡിയ മാനേജരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്വിറ്ററില്‍ രാഘവിനെ ടാഗ് ചെയ്തുകൊണ്ട് തന്നെ വിവാഹം കഴിക്കാമോ എന്ന് അടുത്തിടെ ഒരു യുവതി ചോദിച്ചിരുന്നു.ഇന്ത്യയുടെ സമ്പത്ത്‌ഘടന നല്ലരീതിയില്‍ അല്ലെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യമായ സമയമല്ല ഇതെന്നുമായിരുന്നു രാഘവ് നല്‍കിയ മറുപടി. ഒരു സ്‌കൂളില്‍ മീറ്റിങ്ങിനെത്തിയ രാഘവിനോട് സ്‌കൂളിലെ അധ്യാപിക തനിക്കൊരു മകളുണ്ടെങ്കില്‍ വിവാഹം ചെയ്തുതരുമായിരുന്നുവെന്ന് പറഞ്ഞതായും വാര്‍ത്തകളുണ്ട്.
വിവാഹാലോചനകള്‍ വരുന്നതിനെ കുറിച്ചുള്ള ഒരു വാര്‍ത്ത രാഘവിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോൾ ദയവുചെയ്ത് വിവാഹം കഴിക്കരുത്. അതെന്റെ ഹൃദയം തകര്‍ക്കുമെന്നായിരുന്നു ആ പോസ്റ്റിന് ഒരു യുവതി എഴുതിയ കമന്റ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ട രാഘവ് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഇത്തവണ ബിജെപിയുടെ പ്രമുഖ നേതാവായ ആര്‍.പി.സിങ്ങിനെതിരെയാണ് രാഘവ് മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha