കടബാധ്യത കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്ന് അമ്മയെ കുത്തികൊലപ്പെടുത്തി; സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ യുവതിയെ പോലീസ് പൊക്കിയത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലേയറില്‍ കാമുകനുമൊത്ത് ഉല്ലസിക്കുന്നതിനിടെ...

15 ലക്ഷം രൂപയുടെ കടബാധ്യത കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്ന് അമ്മയെ കുത്തിക്കൊലപ്പെടുത്തിയും സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചും കടന്നുകളഞ്ഞ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അമൃത(33)യും കാമുകനും അറസ്റ്റിൽ. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലേയറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച അമ്മ നിര്‍മലയെ കുത്തി കൊലപ്പെടുത്തുകയും സഹോദരന്‍ ഹരീഷിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം യുവതി കാമുകനൊപ്പം നാടുവിടുകയായിരുന്നു. ഇവര്‍ ബംഗളൂരു വിമാനത്താവളത്തിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഇരുവരും ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്. ഇന്നോ നാളെയോ പ്രതികളെ ബംഗളൂരുവില്‍ എത്തിക്കുമെന്ന് വൈറ്റ്ഫീല്‍ഡ് ഡി.സി.പി അറിയിച്ചു.
https://www.facebook.com/Malayalivartha