നടിക്കേണ്ട കാര്യമില്ല; ബിജെപി യിൽ ചേർന്നോള്ളൂ; രജനീകാന്തിനെതിരെ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനെ രൂക്ഷമായി പരിഹസിച്ച് കാര്‍ത്തി ചിദംബരം രംഗത്ത് . സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്നും ബി.ജെ.പി.യില്‍ ചേര്‍ന്നോളൂ എന്നുമാണ് കാർത്തിയുടെ പരിഹാസം. നല്ലതെന്ന് കാണിക്കാനുള്ള നാട്യത്തില്‍നിന്ന് ഞങ്ങളെ മോചിതരാക്കൂ എന്നും കാർത്തി ചിദംബരം തന്റെ ട്വീറ്റിൽ കുറിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണയുമായി രജനികാന്ത് രംഗത്തെത്തിയതിനു പിന്നാലെയാണ് കാർത്തി ചിദംബരം രജനീകാന്തിനെ പരിഹസിച്ച് രംഗത്ത് വന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് രജനികാന്ത് ആരോപിച്ചത് . നിയമം കൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരുപ്രശ്‌നവുമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ രജിസ്റ്റര്‍ അത്യാവശ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉപകരണമാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നതിന് മുമ്പ് നിയമം കൃത്യമായി പഠിക്കണം എന്നും അധ്യാപകരോടും രക്ഷിതാക്കളോടും അതേപ്പറ്റി സംസാരിക്കണമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല ഈ നിയമം. അങ്ങനെ ആയിരുന്നെങ്കില്‍ ആദ്യം സമരത്തിനിറങ്ങുക താനാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha