വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മുംബൈയില്‍ അറസ്റ്റില്‍

വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മുംബൈയില്‍ അറസ്റ്റില്‍. ബച്ചനെതിരെ വെടിവെച്ചയാള്‍ ഉള്‍പ്പടെയാണ് മുംബൈയില്‍ അറസ്റ്റിലായത്. ഇവരെ ഇന്ന് തന്നെ യു.പിയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.രഞ്ജിത് ബച്ചന്റെ ബന്ധുക്കളുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ യു.പിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗോരഖ്പൂര്‍, റായ്ബറേലി എന്നിവടങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന രഞ്ജിത് ബച്ചനെ കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha