കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു

കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വായ്പനയമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. ഡിസംബറിലെ മീറ്റിങ്ങിലും വായ്പനയം മാറ്റേണ്ടതില്ലെന്ന നിലപാടാണ് ആര്‍.ബി.ഐ സ്വീകരിച്ചത്. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആറ് ശതമാനം നിരക്കില്‍ വളരുമെന്നാണ് ആര്‍.ബി.ഐ പ്രവചനം. ഉപഭോക്തൃ പണപ്പെരുപ്പം 7.35 ശതമാനമായി ഡിസംബര്‍ മാസത്തില്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉപഭോക്തൃ പണപ്പെരുപ്പം ഇത്രയും ഉയരുന്നത്. ഭക്ഷ്യോല്‍പന്നങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പവും കൂടുന്നതിന് ഇടയാക്കിയത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം നിരക്കില്‍ വളരുമെന്നാണ് പ്രവചനം.
"
https://www.facebook.com/Malayalivartha