'ടാക്സ് മുഖ്യം ബിഗിലേ... മറന്തിടാതേ' ; ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 65 കോടി രൂപ; പണം പിടിച്ചെടുത്തത് തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വായ്പ നല്‍കുന്ന അൻപ് ചെഴിയന്റെ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിൽ

ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 65 കോടി രൂപ . തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വായ്പ നല്‍കുന്ന അൻപ് ചെഴിയന്റെ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ചെന്നൈയില്‍ നിന്ന് 50 കോടിയും മധുരയില്‍ നിന്ന് 15 കോടിയുമാണ് കണ്ടെത്തിയത്.
വിജയ് നായകനായ ബിഗിലിന്‍െറ നിര്‍മ്മാതാക്കള്‍ എ.ജി.എസ് സിനിമാസിന് വായ്പ നല്‍കിയത് അന്‍പു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എ.ജി.എസ് സിനിമാസിന്‍െറ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 24 കോടി പിടിച്ചെടുത്തിരുന്നു.
അതേസമയം തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് നടപടിയില്‍ ആരാധകരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. വിജയ്‌യെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ബുധനാഴ്ച തന്നെ വിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകര്‍ രംഗത്തെത്തിയെങ്കിലും വ്യാഴാഴ്ചയോടെ WeStandWithTHALAPATHY എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.
വിജയ്‌യെ പിന്തുണച്ചുകൊണ്ടും വിജയ് ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുമാണ് വിജയ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. വിജയിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
തമിഴകത്ത് വൻ വിജയമായിരുന്ന സിനിമയുടെ സാമ്പത്തിക ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്. ബിഗിൽ സിനിമയുടെ സാമ്പത്തിക ഇടപാടിൽ നിർമ്മാതാക്കളുടെ കണക്കും വിജയ്‌യുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ആദായനികുതി വകുപ്പിൻെറ കണ്ടെത്തൽ. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തെന്ന് അധികൃതർ പറയുന്നു. പകപോക്കൽ വിജയ് സിനിമകളിൽ പതിവായി കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കൾ പലതവണ വിജയ്ക്കെതിരെ പ്രസ്‌താവനകളുമായി രംഗത്തു വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിനും അണ്ണാ ഡി.എം.കെയ്ക്കുമെതിരായ വിജയ് നടത്തിയ വിമർശനങ്ങളുടെ വിവാദം കെട്ടടങ്ങും മുമ്പേ നടത്തിയ റെയ്ഡ് തികഞ്ഞ പകപോക്കലാണെന്ന ആരോപണം ശക്തമാണ്. സൂപ്പർതാരത്തെ തളയ്ക്കുകയാണ് ആദായ നികുതി വകുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന ചർച്ചയും സജീവമാണ്. വീടുകളിൽ റെയ്ഡ് കടല്ലൂർ ജില്ലയിലെ നെയ് വേലി ലിഗ് നൈറ്റ് കോർപ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ സമൻസ് വിജയിക്ക് കൈമാറിയത്.
ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ് യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാറിൽകയറ്റി കൊണ്ടുപോയി. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൽ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. വിജയ്‌യെ കസ്റ്റഡിയിലെടുത്തതിനെതുടർന്ന് മാസ്റ്റേഴ്സിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചു. വിജയ് യുടെ പാനൂരിലെ വീട്ടിലും വിരുഗമ്പാക്കത്തെ വീട്ടിലും ബിഗിലിന്റെ നിർമ്മാതാക്കളായ എ.ജി.എസ് ഓഫീസിലും റെയ്ഡ് നടത്തി. എ.ജി.എസ് എന്റർടെയ്ൻമെന്റ്സ് സ്ഥാപകൻ കൽപാത്തി എസ്. അഗോരത്തിന്റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്ത് റെയ്ഡ് നടത്തിയെന്നും കണക്കിൽപ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് അറിയിച്ചു. വിരുഗമ്പാക്കത്തെ വിജയുടെ വസതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ പരിശോധ നടത്തി. ഇവിടെനിന്ന് ഒന്നും കണ്ടെടുക്കാനായില്ല. ബിഗിൽ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ബിഗിലിൽ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയോട് ചോദിച്ചത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാതാവ് അൻപു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടത്തി. രണ്ട് വർഷം മുമ്പ് മെർസൽ എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha