ഏറ്റവും അധികം കാലത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രനേട്ടവുമായി നാസയുടെ ബഹിരാകാശ ഗവേഷക ക്രിസ്റ്റീന കോക്ക് ഭൂമിയില്‍ തിരിച്ചെത്തി...ഏറ്റവും അധികം നാള്‍ ബഹിരാകാശ നിലയത്തില്‍ താമസിച്ച ആദ്യ വനിത എന്ന ബഹുമതി ഇനി ക്രിസ്റ്റീനക്ക് സ്വന്തം

ഏറ്റവും അധികം കാലത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രനേട്ടവുമായി നാസയുടെ ബഹിരാകാശ ഗവേഷക ക്രിസ്റ്റീന കോക്ക് ഭൂമിയില്‍ തിരിച്ചെത്തി...ഏറ്റവും അധികം നാള്‍ ബഹിരാകാശ നിലയത്തില്‍ താമസിച്ച ആദ്യ വനിത എന്ന ബഹുമതി ഇനി ക്രിസ്റ്റീനക്ക് സ്വന്തം ... ക്രിസ്റ്റീനയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോട്‌സ്‌കോവ് എന്നിവരും ഭൂമിയില്‍ തിരികെയെത്തി.....
ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കസാക്കിസ്ഥാനിലാണ് സോയൂസ് പേടകം വന്നിറങ്ങിയത്. . ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത് 340 ദിവസമാണ്....2006 – 2007 വര്‍ഷ കാലത്ത് 215 ദിവസം രാജ്യാന്തര നിലയത്തില്‍ കഴിഞ്ഞ മിഖായേല്‍ ലോപസ് എന്ന ശാസ്ത്രജ്ഞന്റെ റെക്കോഡാണ് സ്‌കോട്ട് കെല്ലി മറികടന്നത്
ബഹിരാകാശത്തെ ദിനങ്ങള്‍ അനുസരിച്ച് 540 ദിവസങ്ങളാണ് സ്‌കോട്ട് കെല്ലി നിലയത്തില്‍ കഴിഞ്ഞത്. റഷ്യയുടെ അധീനതയില്‍ ഉണ്ടായിരുന്ന മിര്‍ സ്‌റ്റേഷനില്‍ 438 ദിവസം കഴിഞ്ഞ വലേരി പൊളികോവ് എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്റെ പേരിലുള്ള റെക്കോഡും തകര്‍ക്കപ്പെട്ടു. 1994- 1995 കാലഘട്ടത്തിലായിരുന്നു വലേരി പൊളികോവിന്റെ നേട്ടം. .
ക്രിസ്റ്റീനയുടെ ദൗത്യം ചൊവ്വ, ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരശേഖരണത്തിനായി ഗവേഷകരെ സഹായിക്കുക എന്നതായിരുന്നു .നാസയുടെ ആര്‍ത്തെമിസ് പദ്ധതിയാണ് ഇതില്‍ ഒന്ന്. ഭാരമില്ലായ്മ, ഒറ്റപ്പെടല്‍, റേഡിയേഷന്‍, ദൈര്‍ഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യശരീരം എങ്ങനെ നേരിടുന്നു എന്ന പഠനവും ഇതോടൊപ്പം ഉണ്ടായിരുന്നു എന്ന് ക്രിസ്റ്റീന പറയുന്നു
നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.. ബഹിരാശ നിലയത്തില്‍ കഴിയവെ 5248 തവണ ഭൂമിയെ ചുറ്റുകയും 29.96 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു .ചന്ദ്രനിലേക്കും തിരിച്ചും 291 തവണ യാത്ര ചെയ്യുന്നത്തിനു സമാനമായ ദൂരമാണ് ഇത് .അമേരിക്ക, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും സോയൂസ് വഴിയുള്ള ചരക്കുനീക്കത്തിനും ക്രിസ്റ്റീന സഹായിയായിട്ടുണ്ട്. ......
വനിതകള്‍ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന...... നാസയുടെ ബഹിരാകാശ യാത്രികയായ ജെസീക്ക മെയറിനൊപ്പമാണ് ആകാശത്തെ കാൽകീഴിലാക്കി വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത് . ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട് എങ്കിലും അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്.
വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha