100 ശതമാനം ഫലപ്രദമാണെന്ന് ഉറപ്പുവരുത്താതെ മരുന്നുകളുടെ പരസ്യം കൊടുത്താൽ കളിമാറും ...ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തില്‍ അടിമുടി ഭേദഗതി

വന്‍ പരസ്യങ്ങള്‍ നല്‍കിയാണ് രാജ്യത്താകമാനം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ശ്വാസം മുട്ടല്‍, മുട്ടുവേദന തുടങ്ങിയ രോഗങ്ങൾക്ക് ശാശ്വത പരിഹാരമായി വിപണിയിൽ മരുന്നുകൾ ലഭ്യമാണ്. ഇവയുടെ പരസ്യങ്ങൾ കണ്ടാണ് മിക്കവാറും ഈ മരുന്നുകൾ വാങ്ങുന്നത് . എന്നാൽ ഒട്ടുമിക്ക ആളുകള്‍ക്കും കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ലയെന്നതാണ് പരമാര്‍ഥം.
വലിയ വില കൊടുത്ത ഇത്തരം മരുന്നുകൾ വാങ്ങിക്കഴിച്ചിട്ടും രോഗം ഭേദമായില്ലെന്നു ആർക്കും പരാതിപ്പെടാനും ആകില്ലായിരുന്നു . എന്നാല്‍ ഇനി അങ്ങോട്ട് കളിമാറും.ഇങ്ങനെ പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്‍കുന്ന നിയമം ആണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത് . ഇനി നിയമം അനുസരിച്ച് നൂറു ശതമാനം ഉറപ്പുള്ള മരുന്നുകളുടെ പരസ്യങ്ങൾ മാത്രമേ നൽകാനാവൂ .. കേരളത്തിലെ പല പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും എന്നുറപ്പ് . .
നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത് . നിലവില്‍ ആറുമാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടി ചേര്‍ന്നോ ആണ് ശിക്ഷ. പിഴത്തുക പറയുന്നില്ലെന്നതാണ് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ പരാധീനത. ഇതിന് കൃത്യമായ നിര്‍വചനം നല്‍കുന്നുവെന്നതാണ് ഭേദഗതിയുടെ പ്രത്യേകത. തെറ്റ് ആവര്‍ത്തിച്ചാല്‍ വീഴ്ച ആവര്‍ത്തിച്ചാല്‍ പുതിയ നിയമപ്രകാരം അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.
ആവര്‍ത്തിച്ചുള്ള കുറ്റത്തിന് ഒരുവര്‍ഷംവരെ തടവാണ് നിലവിലെ ശിക്ഷ. ഇതില്‍ പിഴയെപ്പറ്റി പറയുന്നുമില്ല. പുതിയ നിയമത്തില്‍, പരസ്യങ്ങളുടെ നിര്‍വചനത്തിലും മാറ്റംവരുത്തുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തുന്നതാണ് പ്രധാന മാറ്റം. നോട്ടീസുകള്‍, സര്‍ക്കുലറുകള്‍, ലേബലുകള്‍, റാപ്പറുകള്‍, ഇന്‍വോയ്‌സ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയ സംവിധാനങ്ങളെയും പരസ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി.
ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ വിഭാഗങ്ങളെക്കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. മുന്പ് പ്രധാനമായും 54 രോഗവിഭാഗങ്ങള്‍ക്കായിരുന്നു നിയമം ബാധകമെങ്കില്‍ ഇപ്പോഴത് 78 ഇനങ്ങളായാണ് പരിഷ്‌കരിക്കുക.
കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഫലപ്രാപ്തി നൂറു ശതമാനം ഉറപ്പില്ലാത്ത ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്ക് പരസ്യം നല്‍കാനാവില്ല ..ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ക്കെല്ലാം പരസ്യം നല്‍കാന്‍ നിലവിലുള്ള പൊതുവായ നിയമങ്ങള്‍ക്കു പുറമെ ആയുര്‍വേദ മരുന്നുകളുടെ പരസ്യങ്ങള്‍ക്കുമാത്രം പുതിയ 170 (ബി) എന്ന നിബന്ധനവച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.
രാജ്യത്ത് ആയുര്‍വേദ മരുന്നുകളുടെ വിപണനത്തില്‍ പരസ്യങ്ങള്‍ക്കു നിര്‍ണായക പങ്കു വഹിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ആയുര്‍വേദ മരുന്നുവിപണന രംഗത്ത് കോടികളുടെ നഷ്ടം വരുത്തുമെന്ന ആശങ്കയിലാണ് മരുന്നു നിര്‍മ്മാണ കമ്പനികള്‍.
പ്രതിവര്‍ഷം 20000 കോടിയുടെ ആയുര്‍വേദ മരുന്നാണ് ഇപ്പോൾ വിറ്റഴിക്കുന്നത് . ഇതിൽ 1000 കോടി പരസ്യത്തിനാണ് ചെലവഴിക്കുന്നത് ..
പരസ്യങ്ങള്‍ വഴി വരുമാനം നേടിയിരുന്ന മാധ്യമങ്ങള്‍ക്കും പുതിയ നിയമം അടിയായിരിക്കുകയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതു വഴി നടക്കുന്ന വില്‍പനയെക്കാള്‍ എത്രയോ ഇരട്ടി വില്‍പന നടക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികളെ സഹായിക്കുന്നത് വിവിധ മാധ്യമങ്ങള്‍വഴി നല്‍കുന്ന പരസ്യങ്ങളാണ്. ഈ പരസ്യങ്ങള്‍ നിലയ്ക്കുമ്പോള്‍ അവയുടെ വരുമാനത്തെയും ബാധിക്കും
https://www.facebook.com/Malayalivartha