ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 മരണം.... എട്ടു പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ആഗ്ര-ലക്‌നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം നടന്നത് . ബിഹാറിലെ മോത്തിഹാരിയില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നഗ്ല ഖന്‍ഹര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















