സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പഠനശാലകളും നിര്‍ത്തലാക്കാനൊരുങ്ങി ആസാം സര്‍ക്കാര്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പഠനശാലകളും നിര്‍ത്തലാക്കാന്‍ ആസാം സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയെ സര്‍ക്കാര്‍ സ്‌കൂളുകളാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഒരു മതേതര സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ആസാം വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.
സംസ്‌കൃത ടോള്‍ ബോര്‍ഡിനെ 2017-ല്‍ ആസാം സര്‍ക്കാര്‍ സെക്കന്‍ഡറി ബോര്‍ഡ് എജ്യൂക്കേഷനുമായി ലയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതു പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.1200 മദ്രസകളും 200 സംസ്‌കൃത പഠനശാലകളും ആസാമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മെട്രിക്കുലേഷനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തൃല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
അതേസമയം, സ്വകാര്യ മദ്രസകള്‍ക്കും സംസ്‌കൃത പഠനശാലകള്‍ക്കും തുടരുന്നതിന് പ്രശനങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha






















